Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
‘ഐ ലവ് പാക്കിസ്ഥാൻ’;  കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ എഴുത്ത്, അന്വേഷണം

‘ഐ ലവ് പാക്കിസ്ഥാൻ’; കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ എഴുത്ത്, അന്വേഷണം

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: June 18, 2026 10:04 PM IST 1 minute Read Link Copied കൊച്ചിൻ ഷിപ്‌യാർഡ് (ചിത്രം: മനോരമ) Mail This Article × Follow Us കൊച്ചി ∙ കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ ‘ഐ ലവ് പാക്കിസ്ഥാൻ’ എന്നെഴുതിയത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. എഴുത്ത് കണ്ടെത്തിയതിനെ തുടർന്ന് കപ്പൽശാലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കപ്പലിന്റെ ഉൾവശത്തെ ചുമരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലായിരുന്നു എഴുത്ത്. പ്രതിരോധ മേഖലയിൽ തന്ത്രപരമായ പ്രാധാന്യമാണ് കൊച്ചിൻ ഷിപ്‍യാർഡിന് ഉള്ളത് എന്നതിനാൽ വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. What you should read next രണ്ടാഴ്ച മുമ്പാണ് കപ്പലിനുള്ളിൽ എഴുതിയത് കണ്ടെത്തിയത് എന്നാണ് വിവരം. കപ്പൽശാല അധികൃതർ ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ സൗത്ത് പൊലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അതേസമയം, സുരക്ഷാ കാരണങ്ങളാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഷിപ്പ്‌യാർഡ് അധികൃതർ തയാറായിട്ടില്ല. കുറ്റക്കാരെ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. അറ്റകുറ്റപ്പണികൾ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു എന്നാണ് വിവരം. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു എന്നത് അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. നിലവിൽ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ, ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കപ്പൽ അറ്റകുറ്റപ്പണിക്കായി കൊച്ചിയിൽ എത്തുന്നതിന് മുൻപാണോ ഈ എഴുത്ത് രേഖപ്പെടുത്തിയത് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട് മുൻപും കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ഏജന്റുകൾക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിന് കപ്പൽശാലയുടെ മാൽപെ യൂണിറ്റിൽ നിന്ന് 2025ൽ യുപിക്കാരായ 2 കരാർ തൊഴിലാളികൾ അറസ്റ്റിലായ കേസ് ഇതിലൊന്നാണ്. 2023ൽ ഹണി ട്രാപ്പിൽ കുടുങ്ങിയ ഇലക്ട്രോണിക് മെക്കാനിക്കിനെതിരെയും 2021ൽ വ്യാജ രേഖകളുമായി ജോലി ചെയ്ത അഫ്ഗാൻ പൗരനെതിരെയും നടപടി സ്വീകരിച്ചിരുന്നു. 2019ൽ നിർമാണത്തിലിരുന്ന ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കപ്പെട്ട സംഭവവും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ പഴുതുകളുമടച്ച അന്വേഷണമാണ് െപാലീസും കേന്ദ്ര ഏജൻസികളും നടത്തുന്നത്. English Summary: Police and central intelligence agencies are investigating an "I Love Pakistan" message found etched on a ship at Cochin Shipyard. The incident raises security concerns, especially given past breaches. ×
പൂർണ്ണ വാർത്ത വായിക്കുക