ഓൺലൈൻ ഡെസ്ക് Published: May 09, 2026 12:14 AM IST 1 minute Read Link Copied പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത് സ്ഥിരീകരിച്ച് ഇന്ത്യൻ സേന സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം. Mail This Article × Follow Us ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാക്കിസ്ഥാനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ചൈന. പാക്കിസ്ഥാന് തങ്ങൾ നേരിട്ട് സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന സമ്മതിച്ചു. പാക് മണ്ണിൽ ചൈനീസ് ഉദ്യോഗസ്ഥർ തമ്പടിച്ച് സാങ്കേതിക സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) എൻജിനീയർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള ഏറ്റുമുട്ടൽ നടക്കുന്ന മയത്ത് പാക് സൈനിക താവളങ്ങളിൽ നിന്ന് യുദ്ധവിമാനങ്ങളുടെ ഇരമ്പലും വ്യോമാക്രമണ മുന്നറിയിപ്പുകളും തങ്ങൾ കേട്ടിരുന്നതായി എൻജിനീയർ ഷാങ് ഹെങ് പറഞ്ഞു. ചൈനീസ് നിർമിത ജെ-10സിഇ യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചിരുന്നത്. ഈ വിമാനങ്ങൾ യുദ്ധമുഖത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈനീസ് എൻജിനീയർമാർ നേരിട്ട് മേൽനോട്ടം വഹിച്ചുവെന്നാണ് വെളിപ്പെടുത്തൽ. What you should read next ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയുടെ സുപ്രധാന നീക്കങ്ങളെയും സ്ഥാനങ്ങളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈന പാക്കിസ്ഥാന് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഡിജിഎംഒ തല ചർച്ചകൾ നടക്കുമ്പോൾ പോലും ഇത്തരം വിവരങ്ങൾ കൈമാറിയിരുന്നതായി ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. English Summary: Operation Sindoor was an Indian military response to a terror attack in Pahalgam, and China has now admitted to providing Pakistan with technical assistance during this operation. Chinese engineers were reportedly present at Pakistani military bases, offering support for Chinese-made J-10CE fighter jets used against India. ×
