ഓൺലൈൻ ഡെസ്ക് Published: June 19, 2026 06:58 AM IST 1 minute Read Link Copied ഡോണൾഡ് ട്രംപ് (Photo by SAUL LOEB / AFP), മുജ്തബ ഖമനയി (Photo by AFP) Mail This Article × Follow Us ടെഹ്‌റാൻ ∙ അമേരിക്കയുമായി സമാധാനക്കരാറിൽ ഒപ്പുവച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. എന്നാൽ ഈ ചരിത്ര കരാർ ഇറാന്റെ താൽപര്യം കൊണ്ടല്ല, മറിച്ച് അമേരിക്കയുടെ നിരാശ കൊണ്ടാണ് സംഭവിച്ചതെന്ന് മുജ്തബ എക്സിൽ കുറിച്ചു. ‘‘ഇറാൻ - അമേരിക്കൻ പ്രസിഡന്റുമാർ തമ്മിൽ ധാരണാപത്രം ഒപ്പിട്ട വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. കരാറിലെത്താൻ ഇറാന്റെ ഉദ്യോഗസ്ഥർ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ടെങ്കിലും, അമേരിക്കൻ പക്ഷമാണ് ഇതിനായി ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത്. അമേരിക്കൻ പ്രസിഡന്റാണ് തന്റെ നിരാശ മൂലം ഈ കരാർ സാധ്യമാക്കാൻ എല്ലാവിധ സ്വാധീനങ്ങളും ഉപയോഗിച്ചത്. കരാറുമായി ബന്ധപ്പെട്ട് വ്യക്തിപരമായി എനിക്ക് ചില വിയോജിപ്പുകളുണ്ടായിരുന്നു. തത്വത്തിൽ എനിക്ക് മറ്റൊരു വീക്ഷണമായിരുന്നു ഇതിലുണ്ടായിരുന്നത്. എങ്കിലും ഇറാന്റെ അവകാശങ്ങളും റസിസ്റ്റൻസ് ഫ്രണ്ടിന്റെ സുരക്ഷയും സംരക്ഷിക്കുമെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ ഉറപ്പിന്മേലാണ് ഞാൻ ഇതിന് അനുമതി നൽകിയത്. അംഗീകരിച്ച കാര്യങ്ങൾക്കപ്പുറം കൂടുതൽ ആവശ്യങ്ങളുമായി അമേരിക്ക മുന്നോട്ട് വന്നാൽ ഇറാൻ വഴങ്ങില്ല. അമേരിക്കൻ ഭാഗത്തുനിന്ന് അമിതമായ ആവശ്യങ്ങൾ ഉണ്ടായാൽ അതിന് കീഴ്പ്പെടില്ലെന്ന് പ്രസിഡന്റ് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്’’ – മുജ്തബ ഖമനയി എക്സിൽ കുറിച്ചു. What you should read next തന്നെ ഒരു എളിയ സേവകൻ എന്ന് വിശേഷിപ്പിച്ച ഖമനയി, നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ നടപ്പിലാകുന്നത് വരെ കാത്തിരിക്കാൻ ഇറാന്റെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ജി 7 ഉച്ചകോടിയുടെ സമാപനത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വേഴ്സായ് കൊട്ടാരത്തിൽ ഒരുക്കിയ അത്താഴവിരുന്നിനിടെയായിരുന്നു സമാധാനക്കരാറിൽ ട്രംപ് ഒപ്പിട്ടത്. കരാർ ശാശ്വതമായ സമാധാനത്തിന് വഴിതുറക്കുമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുമെന്നും മക്രോ തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയിൽ വച്ചായിരുന്നു ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് നിശ്ചയിച്ചിരുന്നത്. ജനീവയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. English Summary: Iran-US peace deal has been officially confirmed by Iran's Supreme Leader Mujtaba Khamenei. He stated that the historic agreement was not due to Iran's interest but rather America's frustration. ×
