മനോരമ ലേഖകൻ Published: May 13, 2026 10:48 PM IST 1 minute Read Link Copied ജി.സുകുമാരൻ നായർ (File Photo: SREELAKSHMI SIVADAS MENON / MANORAMA) Mail This Article × Follow Us ചങ്ങനാശേരി∙ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മുഖ്യമന്ത്രി പ്രഖ്യാപനം വൈകാൻ കാരണം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടല്‍ കൊണ്ടാണ്. ഘടകക്ഷികളുടെ ഇത്തരം ഇടപെടൽ ജനാധിപത്യത്തിനു ചേർന്നതല്ല. എല്ലാം കൂടി കണക്ക് കൂട്ടുമ്പോൾ ദുരൂഹതയുണ്ട്. ആര് വന്നാലും സ്വീകരിക്കുന്നതല്ലേ മര്യാദ. അതിന്റെ പേരാണ് ജനാധിപത്യമെന്നും സുകുമാരൻ നായർ പറഞ്ഞു. What you should read next ‘‘ഘടകക്ഷികളുടെ ഇടപെടൽ കൊണ്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം വഴിമുട്ടി നിൽക്കുന്നത്. ലീഗ് അടക്കമുള്ള എല്ലാ ഘടകക്ഷികളുടെയും നിലപാടിനെയാണ് വിമർശിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനു തന്നെയുള്ളതാണെന്ന് നേരത്തേ ധാരണയുള്ളതാണ്. മൂന്ന് പേരിൽ ആരെയും പിന്താങ്ങനോ എതിർക്കാനോ പാടില്ലായിരുന്നു. 102 സീറ്റിന്റെ വലിയ വിജയം കളഞ്ഞ് കുളിച്ചു. മൂന്ന് പേരിൽ ഒരാൾ വരണം. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ യുഡിഎഫിനു 30 സീറ്റ് നഷ്ടപ്പെടും. സംസ്ഥാനത്ത് ഇപ്പോൾ ഭരണസ്തംഭനമാണ്. What you should read next കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ല. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എൻഎസ്എസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കൂട്ടർ മാത്രം വിദ്യാഭ്യാസ വകുപ്പ് കൈവശം വച്ചു പോകുന്നത് ശരിയല്ല. വേറൊരു കൂട്ടരുടെ ജാതി പറഞ്ഞുള്ള കടുംപിടുത്തം കൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയോടുള്ളത് സൗഹൃദമാണ്. മൂന്ന് പേരുകളിൽ ആരുടെയും പേരിനോട് എനിക്ക് പ്രത്യേക താൽപര്യമില്ല’’ – സുകുമാരൻ നായർ പറഞ്ഞു. English Summary: NSS General Secretary G Sukumaran Nair has questioned the interference of UDF allies in Congress's internal matters, particularly regarding the Chief Minister's post. He stated that such interventions are undemocratic and have caused a delay in decisions, potentially jeopardizing the UDF's electoral prospects. ×
