സാക്കിർ ഹുസൈൻ Published: May 20, 2026 09:29 PM IST 1 minute Read Link Copied എം.വി.ഗോവിന്ദനും പിണറായി വിജയനും (ഫയൽ ചിത്രം: മനോരമ) Mail This Article × Follow Us ആലപ്പുഴ ∙ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഇന്നും വിമർശനം. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നും നേതാക്കൾ പറഞ്ഞു. പിണറായി വിജയനെതിരെ ജനവികാരം ശക്തമായാരുന്നുവെന്നും ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം, പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം രംഗത്തെത്തി. മുൻ വിഎസ് പക്ഷ നേതാക്കൾ അടക്കം പിണറായിയെ പിന്തുണച്ചു. എല്ലാ കുറ്റവും പിണറായിക്ക് മേൽ ചുമത്തേണ്ടതില്ല. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റനു മാത്രമല്ലല്ലോ കുറ്റം. പാർട്ടിയും മുന്നണിയുമല്ലേ തിരത്തെടുപ്പിനെ നേരിട്ടത് പിണറായിയെ മാത്രം എങ്ങനെ കുറ്റക്കാരനാക്കും. സംസ്ഥാന കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ജനകീയ ഇടപെടലുകൾ ദുർബലമാണ്. ആലപ്പുഴ ജില്ലാ നേതൃത്വവും പരാജയമാണ്. സംഘടന സംവിധാന താഴേത്തട്ടിൽ ദുർബലപ്പെട്ടു. ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തി. What you should read next ജി.സുധാകരൻ കുടിച്ചാത്തനാണോ എന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു. പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന സുധാകരന്റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം. ജി.സുധാകരൻ തന്നെ തോൽപിക്കാൻ ശ്രമിച്ചു. കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞു. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. 2021ൽ സുധാകരൻ സ്ഥാനാർഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും പ്രതിഭ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് എതിരെ നിയമനടപടി സ്വീകരിക്കാൻ പ്രതിഭ പാർട്ടിയുടെ അനുമതി തേടി. ജില്ലാ കമ്മിറ്റി യോഗത്തിലാണ് പ്രതിഭ അനുമതി തേടിയത്. തന്റെ മകനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവഹേളിച്ചു. ഇക്കാര്യത്തിൽ നടപടിക്ക് അനുമതി നൽകണമെന്നായിരുന്നു പ്രതിഭയുടെ ആവശ്യം. ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമർശനം ഉന്നയിച്ചു. എ.ഡി. തോമസിനെ തല്ലിയതാണ് ആലപ്പുഴയിലെ പരാജയകാരണം. സ്ത്രീകൾക്കിടയിൽ ഇത് വലിയ അനുകമ്പ ഉണ്ടാക്കി. തല്ലിയതിനു പിന്നാലെ അതിനെ രക്ഷാപ്രവർത്തനം എന്നുവിളിച്ച് ന്യായീകരിച്ചു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന കാര്യം മറന്നു. ശബരിമല സ്വർണക്കെള്ളയിൽ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചു. പത്മകുമാറിന് പിണറായിയുമായി അടുത്ത ബന്ധമാണുള്ളതെന്നും അംഗങ്ങൾ പറഞ്ഞു. പിണറായിയെ പ്രതിപക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും കമ്മിറ്റിയിലുണ്ടായി. പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് പിണറായിയെ മാറ്റില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. വിമർശനങ്ങൾക്കുള്ള മറുപടിയിലാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്തമാക്കിയത്. English Summary: Criticism against Pinarayi Vijayan and M.V. Govindan within the Alappuzha CPM district committee. Leaders are demanding a change in leadership style, warning of the party's existence being at stake if not rectified. ×
