ഓൺലൈൻ ഡെസ്ക് Published: June 20, 2026 10:07 PM IST Updated: June 20, 2026 10:15 PM IST 1 minute Read Link Copied ജോർജ മെലോനി, ഡോണൾഡ് ട്രംപ് (Photo: EVAN VUCCI / AFP) Mail This Article × Follow Us വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിലുള്ള വാക്പോര് തുടരുന്നു. മെലോനി ഇറ്റലിയിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ജനപ്രീതി കുറവാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ ആരോപിച്ചു. ജി7 ഉച്ചകോടിക്കിടെ താനുമായി ഫോട്ടോയെടുക്കാൻ ആവർത്തിച്ച് മെലോനി ആവശ്യപ്പെട്ടെന്നും സ്വന്തം രാജ്യത്ത് ജനപ്രീതി കുറയുന്നതിലാകാം മെലോനി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്നും ട്രംപ് പറഞ്ഞു. What you should read next ‘ഇറ്റലിയിൽ അവരുടെ ജനപ്രീതി വളരെ മോശമാണ്. ഒരുപക്ഷേ, ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടഞ്ഞ, ഇറ്റലിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയെ അവർ നിരസിച്ചതുകൊണ്ടായിരിക്കാം അത്. (നാറ്റോയും അങ്ങനെ തന്നെ ചെയ്തു).’–ട്രംപ് പറഞ്ഞു. ഇറ്റലിയുടെ സഖ്യകക്ഷിയായ യുഎസിനു പകരം മെലോനി ഇറാനെയാണ് പിന്തുണയ്ക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ‘ഇറ്റലിയുടെ ലാൻഡിങ് സ്ട്രിപ്പുകളോ റൺവേകളോ ഉപയോഗിക്കാൻ പോലും അവർ ഞങ്ങളെ അനുവദിച്ചില്ല. അത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. ഇറ്റലിയെയും നാറ്റോ സഖ്യത്തെയും സംരക്ഷിക്കാൻ കോടിക്കണക്കിന് ഡോളർ യുഎസ് സംഭാവന നൽകുമ്പോഴാണിത്. ഇപ്പോൾ യുഎസ് ഇറാനെ സൈനികമായി തോൽപ്പിച്ചപ്പോൾ ജനപ്രീതി കൂട്ടാനായി മെലോനി വീണ്ടും സുഹൃത്താകാൻ വന്നിരിക്കുന്നു.–ട്രംപ് പറഞ്ഞു. What you should read next അതേസമയം, പ്രകോപനമില്ലാതെ ഇത്തരത്തിൽ നിരന്തരമായി ആക്രമിക്കുന്നത് ബുദ്ധിഹീനമാണെന്ന് മെലോനി പ്രതികരിച്ചു. തന്റെ ജനപ്രീതി ട്രംപുമായുള്ള ചങ്ങാത്തത്തിന്റെ പേരിലല്ല നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘എന്റെ ജനപ്രീതി ഇറ്റലിയുടെ ദേശീയ താൽപര്യം സംരക്ഷിക്കാനുള്ള എന്റെ കഴിവിനെ ആശ്രയിച്ചാണുള്ളത്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ജനപ്രീതിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങളുടെ ജനപ്രീതിയിൽ ശ്രദ്ധിക്കൂ.’–ഇൻസ്റ്റഗ്രാമിൽ മെലോനി പറഞ്ഞു. ജി–7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോയെടുക്കാൻ മെലോനി ‘കെഞ്ചി’യെന്ന് ട്രംപ് കഴിഞ്ഞദിവസം ഒരു ടെലിവിഷൻ ചാനലിനോടു പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദം പൂർണമായും കെട്ടിച്ചമച്ചതാണെന്നായിരുന്നു മെലോനിയുടെ പ്രതികരണം. English Summary: Donald Trump and Italian PM Giorgia Meloni Lock Horns in Public Spat: The escalating war of words between US President Donald Trump and Italian Prime Minister Giorgia Meloni. Trump publicly criticized Meloni's leadership and claimed she begged for a photo with him at the G7 summit to boost her declining popularity, a claim Meloni dismissed as entirely fabricated. ×
