ഓൺലൈൻ ഡെസ്ക് Published: May 10, 2026 12:06 PM IST 1 minute Read Link Copied വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഗവർണർ രാജേന്ദ്ര ആർലേക്കറും (Image: @TVKVijayHQ-Offl/YT via PTI Photo)(PTI05_10_2026_000035B) Mail This Article × Follow Us ചെന്നൈ∙ ഇതൊരു പുതിയ തുടക്കമാണെന്നും എല്ലാവരും ചേർന്ന് പുതിയ ഭരണം കാഴ്ചവയ്ക്കാമെന്നും വിജയ്. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. What you should read next ഇന്ന് സാമൂഹ്യനീതിയുടെ പുതിയ തുടക്കം കുറിക്കുകയാണെന്നു വിജയ് പറഞ്ഞു. ഞാൻ വന്നത് നിങ്ങളിലൊരാളായാണ്. വിശപ്പിന്റെ വില എനിക്കറിയാം. വ്യാജവാഗ്ദാനങ്ങൾ ജനങ്ങൾക്കു നൽകില്ല. ജനങ്ങളുടെ ഒരു ചില്ലിക്കാശും വേണ്ട. അഴിമതിയെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിക്കണം. ഞാൻ ദേവദൂതനല്ല, സാധാരണക്കാരനാണ്. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യും എന്നു പറഞ്ഞ് ആരെയും പറ്റിക്കില്ല. ചെയ്യാൻ കഴിയുന്ന കാര്യങ്ങളേ പറയൂ. 10 ലക്ഷം കോടി കടം വാങ്ങിയാണ് ഡിഎംകെ സർക്കാർ പോയത്. ഖജനാവ് ശൂന്യമാണ്. ആ ഘട്ടത്തിലാണ് ഭരണം ഏറ്റെടുക്കുന്നത്. ഇപ്പോഴുള്ള ധനകാര്യ സ്ഥിതിയെ സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കും. ഇത് ജനങ്ങളുടെ സർക്കാരാണ്. ഞങ്ങൾ തെറ്റു ചെയ്യില്ല. തെറ്റു ചെയ്താൽ ആരെയും വിടില്ല. കുട്ടികളുടെ പിന്തുണ മറക്കാനാകില്ല. അവർക്കായി എല്ലാം ചെയ്യും. കൂടെനിന്ന പ്രവർത്തകരെ മറക്കാനാകില്ല. എന്റെ വേദനകളെ നിങ്ങൾ നിങ്ങളുടേതായി കണക്കാക്കി കൂടെനിന്നുവെന്നും വിജയ് പറഞ്ഞു. English Summary: Vijay's oath marks a new beginning for social justice in Tamil Nadu, emphasizing his commitment to the people and transparency. He acknowledged the state's financial challenges inherited from the DMK government and promised to address them with a white paper, assuring that this is the people's government and no corruption will be tolerated. ×