ഓൺലൈൻ ഡെസ്ക് Published: May 13, 2026 07:06 PM IST 1 minute Read Link Copied സിദ്ദിഖ് (ചിത്രം ജെ.സുരേഷ്/ മനോരമ) Mail This Article × Follow Us തിരുവനന്തപുരം∙ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന് സിദ്ദിഖിന് ഖത്തറില്‍ നടക്കുന്ന ദൃശ്യം 3 ന്റെ പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കാന്‍ കോടതി അനുമതി. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന് ഷോ മേയ് 19 നും 23 നും ഇടയില്‍ ഖത്തറില്‍ നടക്കുന്നതിനാല്‍ അഭിനേതാവ് എന്ന നിലയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചത്. ഖത്തര്‍ യാത്രയ്ക്കുശേഷം പാസ്പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. What you should read next തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ പ്രകാരം സിദ്ദിഖ് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. English Summary: Actor Siddique Granted Qatar Travel Permission for 'Drishyam 3' Promotions: Actor Siddique, an accused in a sexual assault case, has been granted court permission to participate in the 'Drishyam 3' promotion event taking place in Qatar. ×
