ജോസ്കുട്ടി പനയ്ക്കൽ Published: May 10, 2026 12:52 PM IST Updated: May 10, 2026 12:59 PM IST 1 minute Read Link Copied ഡൽഹിയിൽ നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലേക്കെത്തുന്ന കേരളത്തിന്റെ കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ Mail This Article × Follow Us ന്യൂഡൽഹി∙ കേരളത്തിലെ തിരഞ്ഞെടുപ്പിനുശേഷം ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഡൽഹിയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പ്രതിപക്ഷ നേതാവായി ആരെ തിരഞ്ഞെടുക്കണം എന്നതുൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ യോഗം നടക്കുന്ന രണ്ടാം നിലയിലേക്ക് കയറിപ്പോകുകയായിരുന്നു. മാധ്യമ സംഘത്തിലെ ക്യാമറമാന്മാരുടെ തിരക്കുകൂട്ടൽ കണ്ട് ആരും പിന്നോട്ടു നടന്ന് വീഴാതെ നോക്കണം എന്ന ഉപദേശവും നൽകി. English Summary: Pinarayi Vijayan Delhi visit is for the CPM Politburo meeting following the Kerala Assembly Elections. Key discussions at the meeting will include the election results and the selection of the Leader of the Opposition. ×
