ഓൺലൈൻ ഡെസ്ക് Published: June 15, 2026 02:05 PM IST 1 minute Read Link Copied മമത ബാനർജി (Photo: Rahul R Pattom/Manorama) Mail This Article × Follow Us ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ (എൻസിപി) ലയിക്കുന്നത് താൽക്കാലിക നീക്കം മാത്രമാണെന്നും, ശിവസേന, എൻസിപി മാതൃകയിൽ യഥാർഥ പാർട്ടിയുടെ പേരും ചിഹ്നവും കൈക്കലാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി മുതിർന്ന വിമത നേതാക്കൾ. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുദീപ് ബന്ദോപാധ്യായയാണ് നിർണായക നീക്കങ്ങൾ വെളിപ്പെടുത്തിയത്. പാർട്ടിയുടെ ആകെയുള്ള 28 എംപിമാരിൽ മൂന്നിൽ രണ്ട് വിഭാഗത്തിന്റെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. What you should read next അയോഗ്യതാ വേട്ടയിൽ നിന്ന് രക്ഷപ്പെടാനാണ് നിലവിലെ ഭൂരിപക്ഷം ഉപയോഗിക്കുന്നതെന്നും, എന്നാൽ പാർട്ടിയുടെ പേര് പെട്ടെന്ന് സ്വന്തമാക്കാൻ കഴിയില്ലെന്നും സുദീപ് ബധോപാധ്യായ പറഞ്ഞു. ‘‘ആദ്യ ദിവസം തന്നെ ആ പാർട്ടിയുടെ പേര് ആവശ്യപ്പെടാൻ കഴിയില്ല. തൃണമൂലിന്റെ ഭൂരിപക്ഷം അംഗങ്ങളും ഞങ്ങളുടെ പക്കലുള്ളതിനാൽ വരും മാസങ്ങളിൽ തൃണമൂൽ എന്ന പേര് നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടും. തുടർന്ന് കോടതി ഇതിൽ അന്തിമ തീരുമാനമെടുക്കും’’ – സുദീപ് ബന്ദോപാധ്യായ വ്യക്തമാക്കി. ശിവസേന, ശരദ് പവാറിന്റെ എൻസിപി, എൽജെപി എന്നിവയിലെ പിളർപ്പിനു സമാനമായ നിയമപരമായ മുൻഗണനകൾ പിന്തുടർന്നായിരിക്കും തൃണമൂലിലെയും തുടർന്നുള്ള നീക്കങ്ങൾ. യഥാർഥ പാർട്ടി തങ്ങളാണെന്ന് സ്ഥാപിക്കാൻ സാധാരണയായി മറ്റൊരു പാർട്ടിയിൽ ലയിക്കേണ്ട ആവശ്യമില്ല. എന്നാൽ, വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാനാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിലേക്കുള്ള പെട്ടെന്നുള്ള ലയന തീരുമാനം. അതേസമയം, വിമതർ സ്പീക്കറെ കാണുന്നതിനു തൊട്ടുമുമ്പ് തൃണമൂൽ നേതാക്കളായ കീർത്തി ആസാദും സാഗരിക ഘോഷും സ്പീക്കർ ഓം ബിർലയെ കണ്ട് കത്ത് നൽകിയിരുന്നു. പാർലമെന്ററി പാർട്ടിയേക്കാൾ രാഷ്ട്രീയ പാർട്ടിക്കാണ് മുൻഗണനയെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, വിമതരുടെ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം തള്ളണമെന്ന് കത്തിൽ അഭിഷേക് ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു പാർട്ടിയിൽ ലയിച്ച ശേഷം, യഥാർഥ തൃണമൂൽ എന്ന പേരിനും ചിഹ്നത്തിനുമായി വിമതർ നടത്തുന്ന നിയമപോരാട്ടം കോടതിയിൽ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്. ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെയുള്ള ഉദ്ധവ് താക്കറെയുടെ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. English Summary: Trinamool rebels merge with NCP to claim original party name and symbol, following Shiv Sena and NCP precedents. Rebel leader Sudeep Bandyopadhyay outlines the strategy and legal challenges ahead. ×
