ഓൺലൈൻ ഡെസ്ക് Published: June 19, 2026 12:22 PM IST 1 minute Read Link Copied സഞ്ജയ് നിഷാദ് (Image: ANI/X) Mail This Article × Follow Us ലക്നൗ ∙ 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാകുമെന്ന അവകാശവാദവുമായി ബിജെപി സഖ്യകക്ഷി നേതാക്കൾ. സമാജ്‌വാദി പാർട്ടി (എസ്പി), കോൺഗ്രസ് എന്നിവടങ്ങളിൽ നിന്നായി രണ്ട് ഡസനിലധികം എംപിമാർ തങ്ങളോടൊപ്പം ചേരാൻ തയാറാണെന്ന് യുപി മന്ത്രിയും നിഷാദ് പാർട്ടി അധ്യക്ഷനുമായ സഞ്ജയ് നിഷാദ് അവകാശപ്പെട്ടു. നേരത്തേ യുപി മന്ത്രി ഒ.പി. രാജ്ഭറും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി സഞ്ജയ് നിഷാദ് രംഗത്തെത്തിയത്. ഹിന്ദുത്വ പ്രത്യയശാസ്ത്രമുള്ള നിരവധി എംപിമാരും എംഎൽഎമാരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് യുപി ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് പറഞ്ഞു. ഇവരെ ഡൽഹിയിലെത്തിച്ച് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ അവർ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞത് രണ്ട് ഡസൻ എംപിമാരെങ്കിലും പാർട്ടി വിടാൻ ഒരുങ്ങിനിൽക്കുകയാണെന്നും സഞ്ജയ് നിഷാദ് പറഞ്ഞു. തൃണമൂൽ കോൺഗ്രസിലും ശിവസേനയിലും ഉണ്ടായതുപോലെയുള്ള വലിയൊരു പിളർപ്പ് സമാജ്‌വാദി പാർട്ടിയിലും ഉറപ്പാണെന്ന് ഒ.പി. രാജ്ഭർ പറഞ്ഞു. എംപിമാരെ രക്ഷിക്കാൻ അഖിലേഷ് യാദവിനു സാധിക്കുമെങ്കിൽ രക്ഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഉത്തർപ്രദേശിലെ ഒരു വിമത നേതാവ് വിമത വിഭാഗത്തെ നയിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 25നും 26നും ഇടയിൽ എസ്പി എംപിമാർ പാർട്ടി വിടാൻ തയ്യാറെടുക്കുകയാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. മാധ്യമശ്രദ്ധ നേടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് എസ്പിയുടെ മറുപടി. പാർട്ടിയിലെ എല്ലാ എംപിമാരും എംഎൽഎമാരും ഒറ്റക്കെട്ടാണെന്നും 2027ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്പി സർക്കാർ രൂപീകരിക്കുമെന്നും നേതൃത്വം വിശദീകരിക്കുന്നു. പാർട്ടി ശക്തമായി മുന്നോട്ട് പോകുകയാണെന്നും തങ്ങളുടെ ആളുകൾ ധീരരാണെന്നും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വ്യക്തമാക്കി. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANINewsUP എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary: Uttar Pradesh elections 2027 are seeing a major political shift with BJP alliance leaders claiming over two dozen MPs from Samajwadi Party and Congress are ready to join them. This comes after similar claims from UP ministers and deputy chief minister, indicating a potential large-scale defection ahead of the 2027 polls. ×
