കെ.എന്‍. അശോക് Published: June 16, 2026 11:03 PM IST 1 minute Read Link Copied 2023ല്‍ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്യു നേതാക്കളെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിക്കുന്ന ദൃശ്യം. (ചിത്രം: മനോരമ) Mail This Article × Follow Us കൊച്ചി∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിന് കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പ്രതികളിൽ 3 പേർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. ലഭ്യമായ തെളിവുകളും വസ്തുതകളും പൂർണ്ണമായി അവഗണിച്ചുകൊണ്ട് തികച്ചും അപ്രസക്തമായ കാര്യങ്ങളെ മുൻനിർത്തിയാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് അപ്പീലിൽ പറയുന്നു. പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളായിരുന്ന വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവർക്ക് ആലപ്പുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയാണ് അപ്പീല്‍. ഇവരെ കൂടാതെ ഗൺമാനായിരുന്ന എസ്.അനിൽകുമാർ, സുരക്ഷാ സംഘത്തിലെ എസ്.സന്ദീപ് എന്നിവർക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ലഭ്യമായ തെളിവുകൾക്ക് വിരുദ്ധവും തെറ്റായ വിവരങ്ങൾ മുൻനിർത്തിയുള്ളതുമാണ് സെഷന്‍സ് കോടതിയുടെ കണ്ടെത്തലുകൾ എന്ന് അപ്പീലിൽ പറയുന്നു. ഗൺമാനും അകമ്പടി സേനയും മർദിക്കാനായി ഉപയോഗിച്ച സാധനങ്ങൾ ഇതിനകം തന്നെ സറണ്ടർ ചെയ്തു എന്ന തെറ്റായ ധാരണയുടെ പുറത്താണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ നിരീക്ഷണം നിലവിൽ നടക്കുന്ന അന്വേഷണത്തെ ദോഷകരമായി ബാധിക്കും. അതിനാൽ, പ്രത്യേക അന്വേഷണ സംഘത്തിന് കൃത്യമായും നിഷ്പക്ഷമായും അന്വേഷണം നടത്താൻ അവസരമൊരുക്കണം. ഇതിനായി സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ പറയുന്നു. What you should read next 308 വകുപ്പ് ചേർത്തതിൽ അസ്വഭാവികതയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു സെഷൻസ് കോടതി ഉത്തരവ്. രാഷ്ട്രീയ പശ്ചാത്തലമുള്ള കേസുകളിൽ അന്വേഷണവും വ്യക്തി സ്വാതന്ത്ര്യവും തമ്മിൽ തുലനാവസ്ഥ പാലിക്കണമെന്നും പ്രതികൾ പരാതിക്കാരെ സ്വാധീനിക്കില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ വച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണു കേസ്. English Summary: Pinarayi Vijayan's security team's alleged assault on KSU and Youth Congress leaders during the Navakerala Yatra is now before the Kerala High Court. The government's appeal argues that anticipatory bail was granted to the accused by the Sessions Court by disregarding crucial evidence and facts. ×
