ആർ.പി. സായ്കൃഷ്ണ Published: May 14, 2026 12:42 AM IST 1 minute Read Link Copied രാഹുൽ ഗാന്ധി (ചിത്രം: മനോരമ) Mail This Article × Follow Us കോട്ടയം ∙ മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളെ തേടി രാഹുൽ ഗാന്ധി യുടെ ഫോൺ കോൾ എത്തിയത് ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്കും നാല് മണിയ്ക്കും ഇടയിൽ. നേതാക്കളോട് വിശദമായി സംസാരിച്ച ശേഷമാണ് രാഹുൽ ഖർഗയെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരിച്ചത്. നേതാക്കളെ ഫോണിൽ വിളിക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നില്ല. വൈകിട്ട് രാഹുൽ ഗാന്ധിയുടെ സെക്രട്ടറിയാണ് ഫോണിൽ ആദ്യം സംസാരിച്ചത്. രാഹുൽജിയ്ക്ക് താങ്കളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫോൺ കൈമാറുകയായിരുന്നു. What you should read next ∙ 3.15 PM കൊടിക്കുന്നിൽ സുരേഷിനു ഫോൺകോൾ. സംസ്ഥാനത്തെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തിലെ അഭിപ്രായം ചോദിച്ചു. ആരുടെയെങ്കിലും പേര് നിർദേശിക്കാനുണ്ടോയെന്നും ചോദിച്ചു. ∙ 3.30 PM അടൂർ പ്രകാശിന് ഫോൺ കോൾ. പൊതുവായ കാര്യങ്ങൾ ചോദിച്ചു. സംസ്ഥാനത്ത് എന്താണ് അവസ്ഥയെന്നാണ് പ്രധാനമായും ആരാഞ്ഞത്. ആരാണ് മുഖ്യമന്ത്രിയാകാൻ ആഗ്രഹമെന്ന് ചോദിച്ചില്ല. ഒരാളുടെ പേരും പരാമർശിച്ചില്ല. പ്രതിഷേധങ്ങളെപ്പറ്റിയും ചോദിച്ചില്ല. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് രാഹുലിനോട് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ∙ 4pm മുല്ലപ്പള്ളി രാമചന്ദ്രന് ഫോൺകോൾ. സംസ്ഥാനത്തെ മൊത്തത്തിലുള്ള രാഷ്ട്രീയ കാലാവസ്ഥ ചോദിച്ചറിഞ്ഞു. ഈ വിജയവുമായി മുന്നോട്ടു പോകുമ്പോൾ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ചോദിച്ചു. ആരുടെയും പേരുകൾ പ്രത്യേകിച്ച് ചോദിച്ചില്ല. ചൂടുപിടിച്ച ചർച്ചയ്ക്കിടെയും കരുതൽ മുഖ്യമന്ത്രി ചർച്ചകൾ കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്നലെ ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയ ഒരു നേതാവിനെ തേടി ഇന്ന് അദ്ദേഹത്തിന്റെ ഫോൺ കോളെത്തി. രാഷ്ട്രീയം പറയാനായി ഫോണെടുത്ത നേതാവിനോട് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചായിരുന്നു പ്രധാനമായും രാഹുൽ സംസാരിച്ചത്. ചികിത്സയ്ക്കായി ഉത്തർപ്രദേശിലെ ഒരു ഡോക്ടറെയും നിർദേശിച്ചു. അവിടെ ചികിത്സ നടത്താനുള്ള സൗകര്യങ്ങൾ ചെയ്തുനൽകാമെന്നും അറിയിച്ചു. മുഖ്യമന്ത്രി ചർച്ചയെപ്പറ്റി ഒരക്ഷരം ഈ നേതാവിനോട് രാഹുൽ സംസാരിച്ചുമില്ല. English Summary: Rahul Gandhi has made direct calls to several Kerala Congress leaders to discuss the state's political situation and potential leadership. These calls, which were unexpected by the leaders, aimed to gather insights and opinions regarding the party's next steps in Kerala. ×
