ഓൺലൈൻ ഡെസ്ക് Published: May 30, 2026 02:36 PM IST 1 minute Read Link Copied രാഹുൽ ഗാന്ധി (ഫയൽ ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us ന്യൂഡൽഹി∙ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തകർത്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘വിശ്വഗുരു’ എന്ന് അവകാശപ്പെടുന്ന സർക്കാരിനു ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള സിയുഇടി – യുജി 2026 പരീക്ഷ ഇന്നു നടന്നപ്പോൾ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) തകരാർ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. What you should read next ‘‘ നീറ്റ് , സിബിഎസ്ഇ , എസ്എസ്‌സി, ഇന്ന് സിയുഇടി. നാലു പരീക്ഷകൾ. ഒരു കോടി വിദ്യാർഥികൾ. ഒന്നുപോലും കൃത്യമായി നടത്താൻ കഴിഞ്ഞില്ല’’ – എക്സിൽ ഹിന്ദിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘‘വിശ്വഗുരു എന്ന് അവകാശപ്പെടുന്നു, പക്ഷേ ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല. മോദിജി മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായവും പൂർണമായും തകർത്തു. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറ തന്നെ നിങ്ങളോട് കണക്ക് ചോദിക്കും’’ – രാഹുൽ കുറ്റപ്പെടുത്തി. NEET। CBSE। SSC। और आज CUET। चार परीक्षाएँ। एक करोड़ बच्चे। एक भी ईमानदारी से नहीं हो पाई। दावे "विश्वगुरु" के, मगर देश में एक परीक्षा नहीं करवा सकते - मोदी जी ने पूरी शिक्षा व्यवस्था तबाह कर दी है। जिस पीढ़ी का भविष्य आप बर्बाद कर रहे हैं - वही पीढ़ी आपका हिसाब करेगी। — Rahul Gandhi (@RahulGandhi) May 30, 2026 സിബിഎസ്ഇ പരീക്ഷയിലെ പിഴവിൽ പ്രധാനമന്ത്രിയുടെ മൗനവും വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടിയെടുക്കാത്തതും വിമർശിച്ച രാഹുൽ, സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ച് മാത്രമാണ് മോദിക്ക് കരുതലെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും ഇന്നലെയും ആരോപിച്ചിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുമായി താൻ നേരത്തെ നടത്തിയ സംഭാഷണത്തിന്റെ വിഡിയോയും പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും രാഹുൽ പങ്കുവച്ചിരുന്നു. English Summary: Rahul Gandhi criticizes Prime Minister Narendra Modi, accusing him of completely collapsing the nation's education system. He highlighted the failures in conducting national-level entrance exams like NEET, CBSE, SSC, and CUET UG 2026, stating that not a single exam was conducted properly, despite the government's 'Vishwaguru' claims.
