ഓൺലൈൻ ഡെസ്ക് Published: May 14, 2026 12:58 PM IST 1 minute Read Link Copied ഡൽഹിയിലെ വസതിക്ക് മുന്നിൽ നിന്ന് മാധ്യമപ്രവർത്തകരോട് കെ.സി.വേണുഗോപാൽ സംസാരിക്കുന്നു. (ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ) Mail This Article × Follow Us ന്യൂഡൽഹി∙ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതിനെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. 102 അംഗ ഭൂരിപക്ഷം സമകാലിക ചരിത്രത്തിൽ ഇല്ലാത്തതാണ്. ആ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സർക്കാർ കേരളത്തിലുണ്ടാകുമെന്നും ആ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. What you should read next ‘‘എംഎൽഎമാരുടെ പിന്തുണ കെസിയ്ക്കായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിന് ഇനി പ്രസക്തിയില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഹൈക്കമാൻഡ് തീരുമാനിക്കുന്ന കാര്യങ്ങൾ പാർട്ടി പ്രവർത്തകനെന്ന നിലിൽ ശിരസാവഹിക്കും എന്നാണ് ഞാൻ എപ്പോഴും പറഞ്ഞത്. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്’’. What you should read next എംഎൽഎമാരുടെ പിന്തുണയില്ലാത്തൊരാളെ മുഖ്യമന്ത്രിയാക്കിയത് മറ്റു സംസ്ഥാനങ്ങളിൽ യാതൊരു പ്രശ്നവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘പാർട്ടിക്ക് ഉപരിയായി ഞാൻ ഒരു ഇമേജും ഉണ്ടാക്കാറില്ല. പാർട്ടി പ്രവർത്തകർക്ക് വേദനിക്കുമ്പോൾ എനിക്കും വേദനിക്കും. ജനങ്ങളും പാർട്ടിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തകനാണ് ഞാൻ. സൈബർ ഇടങ്ങളില്‍ എന്നെ ആക്രമിക്കുന്നത് ഞാൻ സഹിച്ചോളാം. ജനങ്ങളാണ്, പാർട്ടിയാണ് എനിക്ക് വലുത്. എന്നെ പിന്തുണച്ചവരും പാർട്ടിയുടെ ഈ തീരുമാനം അംഗീകരിക്കണം’’– കെ.സി.വേണുഗോപാൽ പറഞ്ഞു. What you should read next English Summary: V.D. Satheesan has been announced as the new Chief Minister of Kerala by the Congress high command, a decision welcomed by AICC General Secretary K.C. Venugopal. This appointment follows a significant victory for the UDF in the recent elections, with expectations of a government that fulfills the public's hopes. ×
