Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത;  വിലങ്ങാട് മേഖലയില്‍ ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ദേശം;  രാത്രിയാത്രക്ക് വിലക്ക്

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; വിലങ്ങാട് മേഖലയില്‍ ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ദേശം; രാത്രിയാത്രക്ക് വിലക്ക്

M
Marunadan MalayaliSource Link
about 6 hours ago

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കടുത്ത സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടിട്ടുണ്ട്.

മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ക്ക് സമീപവും താമസിക്കുന്ന മുഴുവന്‍ ആളുകളെയും എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് കളക്ടറുടെ കര്‍ശന നിര്‍ദേശം. ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്ന നടപടികളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി വടകര ആര്‍.ഡി.ഒ.യെ നോഡല്‍ ഓഫീസറായും വടകര തഹസില്‍ദാരെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വടകര തഹസില്‍ദാര്‍ക്കൊപ്പം ചേര്‍ന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതു കെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകള്‍ ഉടന്‍ തന്നെ സജ്ജമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ ആവശ്യത്തിന് കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, കൃത്യമായ ശുചിമുറി സൗകര്യങ്ങള്‍, മെഡിക്കല്‍ സഹായം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി പരിശോധന നടത്താനും അടിയന്തര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കുന്നതിനും ക്യാമ്പുകള്‍ക്കും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്ന വീടുകള്‍ക്കും കൃത്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെയുള്ള എല്ലാത്തരം യാത്രകളും നിരോധിച്ചിട്ടുണ്ട്.

അപകട മേഖലകളില്‍ ഉള്ളവര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പാലിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കളക്ടറുടെ ഈ അടിയന്തര ജാഗ്രതാ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള കര്‍ശന വകുപ്പുകള്‍ പ്രകാരം കടുത്ത നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

പൂർണ്ണ വാർത്ത വായിക്കുക