
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു. കക്കറമുക്ക് സ്വദേശിനിയായ സോന (26) ആണ് ദാരുണമായി മരിച്ചത്. അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഭർത്താവ് ലാലു ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിനുള്ളിൽ കുടുങ്ങിപ്പോയ സോനയെ രക്ഷിക്കാനായില്ല. നിമിഷനേരം കൊണ്ട് കാർ പൂർണ്ണമായും കത്തിയമർന്നു.
നാട്ടുകാരും അഗ്നിശമനസേനയും എത്തി തീ അണച്ചെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
