
കുവൈത്ത് സിറ്റി : ഹവല്ലി-ഫര്‍വാനിയ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ.ടി ആന്റ് ടാലന്റ് വിഭാഗം സംഘടിപ്പിച്ച ക്രോസ്റോഡ്സ് സെമിനാര്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആത്മാര്‍ത്ഥ പങ്കാളിത്തം പരിപാടിയെ ഏറെ സ്മരണീയമാക്കി. പരിപാടി അഫ്സല് അലി കോര്‍ഡിനേറ്റ് ചെയ്തു.
ഐ.ഐ.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി, ജനറല്‍ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.ഫര്‍ഹ അബ്ദുല്‍ റഹ്മാന് ആത്മവിശ്വാസവും ഇമാനികമായ ദിശാബോധവും നല്കുന്ന ഹൃദയസ്പര്‍ശിയായ ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളുടെ സജീവ ഇടപെടലുകളും ചോദ്യോത്തരങ്ങളും പരിപാടിയെ കൂടുതല്‍ പ്രചോദനപരമാക്കി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെഷന് പുതിയ ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള നല്ല ദൃഷ്ടികോണവും നല്‍കാനായതായി ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
ഖിറാഅത്ത് അയ്മാന്‍ നിര്‍വ്വഹിച്ചു. ഷാനിബ് പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.
