Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍; അര്‍ധ സെഞ്ചുറിയുമായി പ്രഭ്‌സിമ്രാന്‍ സിങും; ജീവന്‍മരണ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന് ആവേശ ജയം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ശ്രേയസും സംഘവും

വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍; അര്‍ധ സെഞ്ചുറിയുമായി പ്രഭ്‌സിമ്രാന്‍ സിങും; ജീവന്‍മരണ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന് ആവേശ ജയം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ശ്രേയസും സംഘവും

M
Marunadan MalayaliSource Link
about 1 hour ago

ലഖ്‌നൗ: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിങ്‌സ്. നായകന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍സെഞ്ച്വറിയുടെയും പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടേയും കരുത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തത്. ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സ് രണ്ട് ഓവര്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് വിരാമമിട്ട പഞ്ചാബ് 15 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. പഞ്ചാബിന്റെ ഈ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് റേസില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരുന്നു. ആദ്യ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി അവര്‍ സമ്മര്‍ദ്ദത്തിലായെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച ശ്രേയസ് അയ്യരും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് ലഖ്‌നൗ ബൗളര്‍മാരെ അടിച്ചൊതുക്കുകയായിരുന്നു. ഒരു യഥാര്‍ത്ഥ നായകന്റെ പോരാട്ടവീര്യത്തോടെ കളിച്ച ശ്രേയസ് അയ്യര്‍ തുടക്കം മുതല്‍ ബൗണ്ടറികളുമായി റണ്‍റേറ്റ് ഉയര്‍ത്തി. 20 റണ്‍സില്‍ നില്‍ക്കെ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഓവറില്‍ ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് പ്രഭ്‌സിമ്രാനെ കൈവിട്ടത് മത്സരത്തില്‍ നിര്‍ണായകമായി. ആ ജീവന്‍ദാനം മുതലെടുത്ത പ്രഭ്‌സിമ്രാന്‍ പിന്നീട് തകര്‍ത്തടിച്ചു. ലഖ്‌നൗ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിക്കൊണ്ട് അയ്യരും പ്രഭ്‌സിമ്രാനും ചേര്‍ന്ന് കെട്ടിപ്പടുത്ത 140 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയം സുഗമമാക്കിയത്. മത്സരത്തിലെ വിജയറണ്ണിനൊപ്പം തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി ശ്രേയസ് അയ്യര്‍ പഞ്ചാബിന്റെ ഹീറോയായി മാറി.

ഇനി ഞായറാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) എന്നിവരുടെ മത്സരഫലങ്ങളിലേക്കാണ് പഞ്ചാബ് ഉറ്റുനോക്കുന്നത്. ഈ രണ്ട് ടീമുകളും തങ്ങളുടെ മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ പഞ്ചാബിന് പ്ലേ ഓഫില്‍ കയറാം. നിലവില്‍ നെറ്റ് റണ്‍റേറ്റിന്റെ (NRR) കാര്യത്തില്‍ കൊല്‍ക്കത്തയേക്കാള്‍ മുന്നിലാണ് പഞ്ചാബ്. അതിനാല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ കയറണമെങ്കില്‍ അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ വിജയിക്കേണ്ടി വരും.

നേരത്തെ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. തുടക്കത്തില്‍ തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ വെറും 20 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ജോഷ് ഇംഗ്ലിസും ആയുഷ് ബദോനിയും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ലഖ്‌നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

വെറും 18 പന്തില്‍ നിന്ന് 43 റണ്‍സ് അടിച്ചുകൂട്ടിയ ആയുഷ് ബദോനിക്ക് അര്‍ധസെഞ്ച്വറി നഷ്ടമായെങ്കിലും, ഒരറ്റത്ത് ഉറച്ചുനിന്ന ജോഷ് ഇംഗ്ലിസ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തി. 44 പന്തില്‍ നിന്ന് ഒമ്പത് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം 72 റണ്‍സാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുള്‍ സമദ് 20 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടി സ്‌കോര്‍ 196-ല്‍ എത്തിച്ചു. പഞ്ചാബിന് വേണ്ടി മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പൂർണ്ണ വാർത്ത വായിക്കുക