പുല്പള്ളി : പാചകവാതകത്തിന്റെ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പുല്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ അടുപ്പുകൂട്ടി സമരം നടത്തി. To advertise here, പാചകവാതകം സുലഭമായി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് വി.കെ. ഷിബിൻ അധ്യക്ഷത വഹിച്ചു. കെ. എസ്. അജിമോൻ, സലിൽ പൗലോസ്, ജോസ് കുന്നത്ത്, പി.എ. ഷാജിമോൻ, ജോബിഷ് യോഹൻ, വി.എസ്. നിധിൻ തുടങ്ങിയവർ സംസാരിച്ചു. Published: 10 May 2026, 03:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.