മൂവി ഡെസ്ക് Last Updated: 10 May 2026, 03:26 PM IST വിജയ് സ്വന്തമാക്കിയ ഈ വിജയം താൻ വളരെ മുൻപേ മനസിൽക്കണ്ടതായിരുന്നുവെന്നും ജയ് പറഞ്ഞു. ജയ്, വിജയ് | ഫോട്ടോ: Instagram, PTI വി ജയ്യുടെ സത്യപ്രതിജ്ഞയ്ക്കെത്തിയശേഷം നടൻ ജയ് നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. താൻ സിനിമയിൽ നിലനിൽക്കുന്നതിന് പ്രധാന കാരണം വിജയ് ആണെന്ന് ജയ് പറഞ്ഞു. വിജയ്യോടുള്ള കടപ്പാട് അറിയിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. വിജയ് സ്വന്തമാക്കിയ ഈ വിജയം താൻ വളരെ മുൻപേ മനസിൽക്കണ്ടതായിരുന്നുവെന്നും ജയ് പറഞ്ഞു. To advertise here, ‘നമുക്കുള്ളിൽ ശക്തമായ ഒരു വിശ്വാസമുണ്ടാകുമല്ലോ. ജനങ്ങൾ പ്രതീക്ഷിക്കുന്നതുപോലൊരു ഭരണം അടുത്ത അഞ്ച് വർഷക്കാലം ഉണ്ടാകുമെന്നുറപ്പുണ്ട്. നെഗറ്റിവിറ്റിയെക്കുറിച്ചും പഴയ കാലത്തെക്കുറിച്ചും ഇപ്പോൾ പറയേണ്ടതില്ല. കാരണം അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റല്ലോ. ഇനിയെല്ലാം നല്ലതേ നടക്കൂ. പറഞ്ഞതുപോലെ അദ്ദേഹം പ്രവർത്തിക്കും. പറയാത്തകാര്യം ചെയ്യില്ല. വാഗ്ദാനംചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹം നിറവേറ്റും. എല്ലാവർക്കും നല്ല ആത്മവിശ്വാസത്തോടെ നിൽക്കാം. തമിഴ്നാട് നല്ല പാതയിലൂടെ നയിക്കപ്പെടും. വിജയം സുനിശ്ചിതം.’-ജയ് പറഞ്ഞു. ദിവസങ്ങൾ നീണ്ട സസ്പെൻസുകൾക്കൊടുവിലാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും. ‘എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ പോകുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്’ എന്നാണ് പിതാവ് എസ്.എ. ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാതൃദിനത്തിൽ മകൻ അധികാരമേൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും കൂട്ടിച്ചേർത്തു. Content Highlights: Joseph Vijay Chandrasekhar sworn in as Tamil Nadu Chief Minister in 2026., Actor Jai credits his film career success to Vijay., Ceremony held at Chennai Nehru Stadium with Governor Rajendra Arlekar., Family members S.A. Chandrasekhar and Shoba express pride. Published: 10 May 2026, 03:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.