കർമംതൊടി : വിദ്യാഭ്യാസ അവകാശനിയമത്തെ പിൻപറ്റി സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമഭേദഗതി വരുത്തി അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 12-ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. To advertise here, കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് യു.ശ്യാംഭട്ട് അധ്യക്ഷനായി. സി.എം.മീനാകുമാരി, സി.ബാലൻ, ഡോ. കെ.വി.രാജേഷ്, പി.എം.ദീപ എന്നിവരെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ എം.മാധവൻ, കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി, കെ.രാഘവൻ, എം.എ.അരുൺകുമാർ, ടി.ദാമോദരൻ, വി.കെ.ബാലാമണി, എം.സുനിൽകുമാർ, വി.പി.രാജീവൻ, ടി.പ്രകാശൻ, കെ.വി.രാജേഷ് എന്നിവർ സംസാരിച്ചു. മുള്ളേരിയയിൽ നടന്ന പൊതുസമ്മേളനം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. എ.വിജയകുമാർ അധ്യക്ഷനായി. നഗരത്തിൽ അധ്യാപകരുടെ ശക്തിപ്രകടനവുമുണ്ടായി. സമ്മേളനം ഞായറാഴ്ച സമാപിക്കും. Published: 04 Jan 2026, 04:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
