മംഗളൂരു : ഉഡുപ്പി ബ്രഹ്മാവർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കടവുകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മണൽ വാരുകയായിരുന്ന 17 തോണികൾ പിടിച്ചെടുത്തു. To advertise here, ഹവഞ്ചിയിലെ സ്വർണ നദിയിലും ഉള്ളൂർ അമ്മുഞ്ചെ പ്രദേശത്തും ബോട്ടുകൾ ഉപയോഗിച്ച് അനധികൃത പുഴമണൽ ഖനനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഉഡുപ്പി എസ്പി ഹരിറാം ശങ്കറിന്റെ നിർദേശപ്രകാരം അഡീഷണൽ എസ്പി സുധാകർ നായിക് ബ്രഹ്മാവർ, എസ്ഐ അശോക് മലബാഗി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. Published: 04 Jan 2026, 04:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
