തിരുവമ്പാടി : അങ്ങാടിയുടെ ഹൃദയഭാഗങ്ങളിൽ ശല്യംവിതച്ച ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബഹുജനകൂട്ടായ്മ രംഗത്ത്. കെ. എസ്.ഇ.ബി. സെക്ഷൻ ഓഫീസ്, കെ. എസ്. ആർ.ടി.സി. ഗാരേജ് പരിസരങ്ങളിൽ വ്യാപകമായ ഒച്ചുകളെ നശിപ്പിക്കാനാണ് ജനകീയ കൂട്ടായ്മ. To advertise here, കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയാണിവ. ജൈവ കീടനാശിനി തളിച്ചാണ് ഇവയെ കൊന്നൊടുക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിരാവിലെ മുതൽ ആരംഭിച്ച ഒച്ചു നശീകരണയജ്ഞം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ആർ. അജിത അധ്യക്ഷയായി. വികസനസ്ഥിരം സമിതി സ്ഥിരം അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിൽ, ആരോഗ്യ, വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, സ്മിതാ ബാബു, പ്രീതി രാജീവ്, സജ്നാ മുഹമ്മദലി, ബൈജു തോമസ്, വി. എസ്. മുഹമ്മദ് ഫാസിൽ, എം സുനീർ, ജിജി ഇല്ലിക്കൽ, റംല ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ക്ലബ്, ജെ. സി. ഐ, ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സെസൈറ്റി, ടീംസ് ഓഫ് നെല്ലാനിച്ചാൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്, ടി.ഡി.ആർ.എഫ്, സൗപർണിക ക്ലബ്, സീനിയർ ചേംബർ, വൈറ്റ് ഗാഡ്, വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് തുടങ്ങിയ സംഘടനകൾ പങ്കാളികളായി. ചാക്കുകളിൽ ശേഖരിച്ച ഒച്ചുകളെ ജൈവ കീടനാശിനി തളിച്ച് കൊന്നതിന് ശേഷം ഉപ്പു വിതറിയാണ് കുഴിച്ചുമൂടിയത്.
