കോഴഞ്ചേരി : ആരോഗ്യമേഖല അടിസ്ഥാനപരമായ ഒട്ടേറെപ്രശ്നങ്ങളെ അഭിമുഖീരിക്കുന്നതായി നിയുക്ത എം.എൽ.എ. പഴകുളം മധു പറഞ്ഞു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെയും കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള മഴക്കാലപൂർവ ശുചീകരണയഞ്ജം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാവാർഡുകളിലും ഉറവിട നശീകരണപ്രവർത്തനങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ വിവിധവകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.കെ രാമചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലി, കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നിർമല മാത്യൂസ്, പ്രീത ബി.നായർ, മുരളി വേങ്ങഴ, സാംകുട്ടി അയ്യക്കാവിൽ, അനുരാധ ജി.പിള്ള, മിനി സെബാസ്റ്റ്യൻ, മഞ്ജുഷ, സന്തോഷ് കൊച്ചുപറമ്പിൽ, ഡോ. രജനി ക്യഷ്ണൻനായർ, ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. Published: 14 May 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
