തോപ്രാംകുടി : വാത്തിക്കുടി പഞ്ചായത്തിലെ കുടിയേറ്റചരിത്രത്തോളം പഴക്കമുള്ള തോപ്രാംകുടി ടൗണിലെത്തിയാൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനിടമില്ല. സ്വകാര്യ ഹോട്ടലുകളിലോ വീടുകളിലോ കയറി കാര്യംസാധിക്കുകയേ നിവൃത്തിയുള്ളൂ. To advertise here, സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന ആയിരക്കണക്കിനാളുകൾ വിവിധ ആവശ്യങ്ങക്കായി വന്നുപോകുന്ന തോപ്രാംകുടി ടൗണിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ മാറി മാറിവരുന്ന പഞ്ചായത്ത് ഭരണസമിതി ശ്രമിക്കാറില്ല. പ്രദേശവാസി സൗജന്യമായി നല്കിയ സ്ഥലത്ത് അനാവശ്യമായി നിർമിച്ച പൊതു മാർക്കറ്റിനോട് ചേർന്ന് പേരിനൊരു ശൗചാലയമുണ്ടെങ്കിലും ഇത് പ്രവർത്തനക്ഷമമല്ല. പതിറ്റാണ്ടുമുമ്പ് നിർമിച്ച ശൗചാലയം വെള്ളമില്ലാത്തതിനാൽ സമൂഹവിരുദ്ധരുടെ താവളമാണ്. 2017-ൽ ജലനിധി പദ്ധതിയിലുൾപ്പെടുത്തി ശൗചാലയത്തിൽ വെള്ളം ലഭ്യമാക്കി പ്രവർത്തനസജ്ജമാക്കുമെന്ന് കൊട്ടിഘോഷിച്ചെങ്കിലും ചുവരിൽ ജലനിധിയുടെ പരസ്യം പതിക്കുകമാത്രമാണുചെയ്തത്. തോപ്രാംകുടിക്കാരനായ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പുതിയ പഞ്ചായത്ത് ഭരണസമിതി തോപ്രാംകുടിയുടെ ശൗചാലയപ്രശ്നം പ്രഥമ പരിഗണനനല്കി പരിഹരിക്കണമെന്ന് ജനങ്ങളാവശ്യപ്പെടുന്നു. Published: 14 May 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
