കുറ്റ്യാടി : കിഴക്കൻ മലയോര മേഖലയുടെ ആസ്ഥാനകേന്ദ്രമായ കുറ്റ്യാടി കാർണിവൽ ലഹരിയിൽ. നടോൽ മുത്തപ്പൻ ക്ഷേത്രാത്സവത്തോടനുബന്ധിച്ചുള്ള ചന്തയാണ് ജനസഞ്ചയങ്ങൾക്ക് വിസ്മയമൊരുക്കി ചൊവ്വാഴ്ച ആറാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്. ചന്തയുടെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത വിനോദ വിജ്ഞാന പ്രദർശനങ്ങളാണ് സംഘാടകർ ഈ വർഷം ഒരുക്കിയിരിക്കുന്നത്. To advertise here, വയനാട് റോഡിലെ വിശാലമായ മുക്കത്ത് പറമ്പിലാണ് ചന്ത നടക്കുന്നത്. കുറ്റ്യാടി, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, വേളം, കുന്നുമ്മൽ, ചങ്ങരോത്ത്, നരിപ്പറ്റ പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിനാളുകളാണ് വിവിധ വിനോദ വിജ്ഞാന പ്രദർശനങ്ങൾ കാണാൻ ദിവസവും ചന്തയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യന്ത്ര ഊഞ്ഞാലുകൾ, കൊളംബസ്, മാജിക് ഷോ, ഡ്രാഗൺ ട്രെയിൻ, മരണക്കിണർ, മറ്റ് അദ്ഭുത സാഹസിക പ്രകടനങ്ങൾ, ചിൽഡ്രൻസ് റൈഡുകൾ തുടങ്ങിയവയും വിവിധ വിജ്ഞാന പ്രദർശനങ്ങളുമാണ് ചന്തയ്ക്ക് മിഴിവേകുന്നത്. വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ ജനസാഗരമാകുന്ന കുറ്റ്യാടിയിൽ തിരക്കും വാഹന തടസ്സങ്ങളും ഒഴിവാക്കാൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. Published: 06 Jan 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
