ഇടതുപക്ഷം ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്‌ടിക്കും- ജിസാനിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഇടതുപക്ഷം ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്‌ടിക്കും- ജിസാനിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

M
MathrubhumiSource Link
ജിസാൻ: പത്തു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസനനേട്ടങ്ങൾ കൈവരിക്കുകയും സാധാരണക്കാരെയും പ്രവാസികളെയും ചേർത്തുപിടിക്കുകയും ചെയ്‌ത എൽഡിഎഫ്, ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് ജിസാനിലെ ഇടതുപക്ഷ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജിസാൻ എയർലിങ്ക് കാർഗോ കോമ്പൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ താഹ കൊല്ലേത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. പ്രകൃതിദുരന്തങ്ങളും മഹാമാരികളും കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക വിവേചനങ്ങളും അതിജീവിച്ചുകൊണ്ട് കേരളത്തിന്‍റെ സമഗ്ര മേഖലകളിലും വികസനം സാധ്യമാക്കിയ എൽഡിഎഫ് ഭരണം തുടരേണ്ടത് കാലഘട്ടത്തിന്‍റെയും ഓരോ മലയാളിയുടെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. To advertise here, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് കൺവെൻഷനെ അഭിവാദ്യം ചെയ്‌തുകൊണ്ട്‌ ഓൺലൈനിൽ സംസാരിച്ചു. കേരളത്തിന്‍റെ മുഖച്‌ഛായ മാറ്റിയ വൻകിട വികസന പദ്ധതികളും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ ആശ്വാസമേകിയ ക്ഷേമപദ്ധതികളും സമന്വയിപ്പിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ നടത്തിയ വികസന മുന്നേറ്റവും കണ്ണെഞ്ചിപ്പിക്കുന്ന വളർച്ചയും പാതിവഴിയിൽ മുടങ്ങിപ്പോകാതിരിക്കാനും, എല്ലാത്തരം വർഗീയ പ്രതിലോമ ശക്തികളെയും ചെറുത്തുകൊണ്ട് മനുഷ്യസ്നേഹത്തിന്‍റെയും മാനവികതയുടെയും തുരുത്തായി കേരളത്തെ സംരക്ഷിക്കുന്നതിനും ഇടതുപക്ഷം കൂടുതൽ കരുത്തോടെ ഭരണത്തിൽ തുടർന്നേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, സണ്ണി ഓതറ, ഡോ.ജോ വർഗീസ്, ജബ്ബാർ പാലക്കാട്, ജോജോ തോമസ് എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. Content Highlights: Highlighting a decade of unprecedented development in Kerala., Emphasis on welfare schemes for commoners and expatriates., Call for political continuity to prevent disruption of ongoing projects., Defense against communal and regressive forces in the 2026 political landscape. Published: 05 Apr 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതുപക്ഷം ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്‌ടിക്കും- ജിസാ… | Boolokam