ഇടവെട്ടി : അഞ്ച് വർഷക്കാലത്തോളമായി അറ്റകുറ്റപണി നടത്താതെ കാട്കയറി മൂടി കിടന്നിരുന്ന കനാൽ ഭാഗം ബിജെപി ഇടവെട്ടിച്ചിറ ബൂത്ത് കമ്മിറ്റി ശുചീകരിച്ചു. വർഷങ്ങൾക്ക് മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കനാൽ ഭാഗം വൃത്തിയാക്കിയിരുന്നെങ്കിലും, പിന്നീട് ഇത്തരം ജോലികൾ തൊഴിലുറപ്പിൽ പാടില്ലെന്ന നിയമം വന്നതോടെ അത് ഇല്ലാതായി. ചൂട് കാലങ്ങളിൽ മലങ്കരജലാശയത്തിൽ നിന്നും കനാൽ വഴി ജലം ഒഴുക്കിയിരുന്നു. ഒന്നാം വാർഡിന്റെ പരിധിയിൽ വരുന്ന ചാലംകോട് പാലം മുതൽ ഇടവെട്ടി വനം വരെയുള്ള കനാൽ ഭാഗമാണ് വൃത്തിയാക്കിയത്. ഇല്ലിക്കൂട്ടങ്ങളും, പാഴ്ചെടികളും നിറഞ്ഞ കനാലിന്റെ ഒരുഭാഗത്ത് ഏറെ പണിപ്പെട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനായതെന്ന് പഞ്ചായത്തംഗം അനൂപ് വി.കെ. പറഞ്ഞു. കാട് കയറി കിടന്ന കനാൽ ഭാഗങ്ങളിൽ കുപ്പിച്ചില്ലുകളും മറ്റ് മാലിന്യങ്ങളും രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തി തള്ളുന്നുണ്ട്. കാട്കയറി റോഡ് പോലും കാണാനാകത്ത വിധത്തിൽ കനാൽ കിടക്കുന്ന വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. വാർഡ് മെമ്പർ അനൂപ് വി.കെ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ രാജു കെ.കെ, ശ്രീജേഷ് കൊട്ടാരത്തിൽ, രാധ ബിജു, എന്നിവർ നേതൃത്വം നൽകി. To advertise here, Published: 06 Jan 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
