Auto Desk Last Updated: 16 March 2026, 09:50 PM IST സ്വിഫ്റ്റ് എന്ന വാഹനത്തിന്റെ സെഡാന് പതിപ്പായി 2008-ലാണ് സ്വിഫ്റ്റ് ഡിസയര്‍ എത്തുന്നത്. ഒറ്റവര്‍ഷം കൊണ്ട് ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഈ വാഹനത്തിന് സാധിച്ചു. . ന ഷ്ടപ്പെട്ട സെഡാൻ പ്രതാപം തിരിച്ചുവരുന്നുവെന്നതിന് വ്യക്തമായ സൂചനയാണ് ഇന്ത്യയിലെ വാഹന വിപണി നൽകുന്നത്. ഈ തിരിച്ചുവരവിൽ പതാകവാഹകനായി മുന്നിൽ നടക്കുന്നത് മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാൻ മോഡലായ ഡിസയറാണ്. എല്ലാ മാസങ്ങളിലും പുറത്തുവരുന്ന വിൽപ്പന ചാർട്ടിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ നിലയുറപ്പിക്കുന്ന ഡിസയർ പുതിയൊരു റെക്കോഡ് കൂടി സ്വന്തം പേരിനൊപ്പം എഴുതി ചേർത്തിരിക്കുകയാണ്. To advertise here, വിപണിയിൽ എത്തി രണ്ടര പതിറ്റാണ്ടി പിന്നിട്ട ഈ വാഹനത്തിന്റെ 30 ലക്ഷം യൂണിറ്റാണ് നിരത്തുകളിൽ എത്തിയിരിക്കുന്നത്. അതായത് വിൽപ്പനയിൽ മൂന്ന് മില്ല്യൺ എന്ന വിലയ നേട്ടമാണ് ഈ വാഹനം നേടിയിരിക്കുന്നത്. നാല് തലമുറകൾ പിന്നിട്ട ഡിസയർ നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന സെഡാൻ വാഹനം, 2025-ൽ ഏറ്റവുമധികം വിറ്റഴിച്ച വാഹനം എന്നീ രണ്ട് ബഹുമതികളാണ് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ നാലാം തലമുറ ഡിസയറാണ് വിപണിയിലുള്ളത്. സ്വിഫ്റ്റ് എന്ന വാഹനത്തിന്റെ സെഡാൻ പതിപ്പായി 2008-ലാണ് സ്വിഫ്റ്റ് ഡിസയർ എത്തുന്നത്. ഒറ്റവർഷം കൊണ്ട് ഒരുലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കാൻ ഈ വാഹനത്തിന് സാധിച്ചു. പിന്നീട് അങ്ങോട്ട് ഡിസയറിന്റെ കുതിപ്പായിരുന്നു. 2012-13 ആയപ്പോഴേക്കും വിൽപ്പന അഞ്ച് ലക്ഷത്തിലേക്ക് എത്തുകയായിരുന്നു. 2015-ലാണ് ഡിസയർ വൺ മില്ല്യൺ (10 ലക്ഷം) അടിക്കുന്നത്. 2019-20 ആയപ്പോഴേക്കും 20 ലക്ഷമെന്ന മൈൽസ്റ്റോണും കടക്കുകയായിരുന്നു. 2023-ൽ 25 ലക്ഷം എന്ന മാജിക് നമ്പറും കടന്ന ഡിസയർ 2026-ന്റെ തുടക്കത്തിൽ തന്നെ അത് 30 ലക്ഷത്തിൽ എത്തിച്ചിരിക്കുകയാണ്. 2024 നവംബറിലാണ് മാരുതി സുസുക്കി നാലാം തലമുറ ഡിസയർ വിപണിയിൽ എത്തിച്ചത്. ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ തുടങ്ങിയ വാഹനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഡിസയർ സെഡാന് 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഫൈവ് സ്റ്റാർ റേറ്റിങ്ങോടെ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിനെ അതിജീവിച്ച ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയറിന് കൂടുതൽ കരുത്തേകുന്നുണ്ട്. ഇസഡ് സീരീസ് എൻജിനിലേക്കുള്ള മാറ്റവുമായാണ് നാലാം തലമുറ ഡിസയർ എത്തിയത്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ 81.9 ബി.എച്ച്.പി. പവറും 111.7 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മാനുവൽ മോഡലിന് 24.79 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്. എ.ജി.എസിന് ലിറ്ററിന് 25.71 കിലോമീറ്ററും സി.എൻ.ജി.ക്ക് 33.73 കിലോമീറ്ററും മൈലേജ് കമ്പനി ഉറപ്പുനൽകുന്നു. ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ ഫോൺ ചാർജിങ് പോയിന്റ്, പുത്തൻ ഡ്രൈവർ ഡിസ്പ്ലേ കൺസോൾ, അർകാമിസിന്റെ സൗണ്ട് സിസ്റ്റം, കീലെസ് എൻട്രി തുടങ്ങിയവയാണ് ഡിസയറിൽ സ്ഥാനം പിടിച്ച ഫീച്ചറുകൾ. എ.ബി.എസ് ഇ.ബി.ഡി, ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇ.എസ്.പി, ട്രാക്ഷൻ കൺട്രോൾ, റിവേഴ്സ് പാർക്കിങ് സെൻസർ, ഡീഫോഗർ തുടങ്ങിയവ സ്റ്റാൻഡേർഡ് ഫീച്ചറുകളുമാണ്. Content Highlights: Maruti Suzuki Dzire surpasses 3 million units in cumulative sales., Fourth-generation model features a 5-star Bharat NCAP safety rating., Powered by the efficient Z-series 1.2L engine with high mileage options., Equipped with premium features like 360-degree camera and electric sunroof., Competitive pricing starting from ₹6.26 lakh. Published: 16 Mar 2026, 09:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.