വാഷിങ്ടൺ/ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത ബോംബാക്രമണത്തിൽ ഇറാനിലെ പ്രസിദ്ധമായ ബി1 പാലം തകർന്നു. ടെഹ്‌റാനേയും കരാജിനെയും ബന്ധിപ്പിക്കുന്ന ഈ പാലം പശ്ചിമേഷ്യയിലെ ഏറ്റവും ഉയരുമുള്ള പാലമാണ്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായും 95 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. To advertise here, 'ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, അത് ഇനി ഒരിക്കലും ഉപയോഗിക്കാനാകില്ല' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഒരു ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പിന്നാലെ ട്രംപ് പുതിയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുത നിലയങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെ തന്നെയാണ് പുതിയ മുന്നറിയിപ്പും. ഇറാനിലെ പുതിയ ഭരണകൂടത്തിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അത് വേഗത്തിൽ ചെയ്യണമെന്നും ട്രംപ് കൂട്ടിച്ചേർക്കുകയുണ്ടായി. 'ഇതുവരെയുള്ളതിൽ ലോകത്തിലെ ഏറ്റവും മികച്ചതും ശക്തരുമാണ് നമ്മുടെ സൈന്യം. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ല. അടുത്തത് പാലങ്ങൾ, പിന്നെ വൈദ്യുതി നിലയങ്ങൾ! പുതിയ ഭരണത്തിന് എന്തു ചെയ്യണമെന്ന് അറിയാം, അത് വേഗത്തിൽ ചെയ്യേണ്ടതുണ്ട്' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. Content Highlights: Strategic destruction of the B1 bridge connecting Tehran and Karaj., Casualties reported: 8 deaths and 95 injuries., Donald Trump's explicit threats regarding future strikes on power plants Published: 03 Apr 2026, 10:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാനിലെ പ്രധാനപാലം തകർത്തു; 'അവശേഷിക്കുന്നത് നശിപ്പിക്കാൻ തുടങ്ങിയില്ല', ട്രംപിന്റെ മുന്നറിയിപ്പ്
M
MathrubhumiSource Link
about 1 month ago