Last Updated: 14 May 2026, 08:23 AM IST രാത്രിയിൽ ചാർജുചെയ്യാൻ വെച്ചതിനാൽ പുലർച്ചെയായപ്പോഴേക്കും സ്കൂട്ടറിന്റെ ബാറ്ററി ചൂടുകൂടി പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് പ്രാഥമികനിഗമനം. പ്രതീകാത്മകചിത്രം | ഫോട്ടോ: ആർക്കൈവ്സ് ബെംഗളൂരു: ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ബെംഗളൂരു അൾസൂരിലുണ്ടായ അപകടത്തിൽ ലൂർദ്നാഥനാണ് (65) മരിച്ചത്. To advertise here, വീടിന്റെ ഹാളിനോടുചേർന്ന് സ്കൂട്ടർ ചാർജുചെയ്യുന്നതിനിടെ പുലർച്ച മൂന്നിനാണ് അപകടമുണ്ടായത്. ലൂർദ്നാഥൻ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദംകേട്ടുണർന്ന മകൻ ഫ്രാങ്ക് ആന്റണിയും വീട്ടുകാരും അയൽക്കാരും ചേർന്ന് തീയണച്ചെങ്കിലും ഗുരുതര പൊള്ളലേറ്റ ലൂർദ്നാഥന്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രിയിൽ ചാർജുചെയ്യാൻ വെച്ചതിനാൽ പുലർച്ചെയായപ്പോഴേക്കും സ്കൂട്ടറിന്റെ ബാറ്ററി ചൂടുകൂടി പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് പ്രാഥമികനിഗമനം. Content Highlights: Fatal incident involving an electric scooter battery explosion in Bengaluru., Victim identified as 65-year-old Lourdnathan., Initial investigation suggests overheating during overnight charging., Urgent reminder for EV safety and charging protocols. Published: 14 May 2026, 08:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
