ശ്രീകാര്യം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19-കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. To advertise here, ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസിൽ കൈലാസ് (20) എന്നിവരാണ് അറസ്റ്റിലായത്. കീഴ്‌തോന്നയ്ക്കൽ തച്ചപ്പള്ളി വിവേകാനന്ദാ ക്ലബ്ബിന് സമീപം ബിന്ദു ഭവനിൽ ജിനു (19) വിനെയാണ് ഇവർ മർദിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി നിരന്തരം ബന്ധം സ്ഥാപിച്ചശേഷം ഇക്കഴിഞ്ഞ 18-ന് പാങ്ങപ്പാറയിൽ വിളിച്ചുവരുത്തി. അവിടെ കാത്തുനിന്ന സൂര്യയുടെ സുഹൃത്തുക്കൾ ജിനുവിനെ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റി പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപം സംഗീത നഗറിലെ ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ച് മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ജിനുവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണും എസ്.ബി.ഐ. യോനോ ആപ്പിലൂടെ അക്കൗണ്ടിൽ നിന്നും 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും മറ്റൊരു മൊബൈൽ നമ്പരിലേക്ക് 2500 രൂപ ജിനുവിനെ നിർബന്ധിപ്പിച്ച് അയപ്പിക്കുകയും ചെയ്തശേഷം കടന്നു കളയുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. Content Highlights: Two suspects arrested for honey-trapping a 19-year-old via Instagram in 2026., Victim was lured to Pangappara, assaulted, and robbed of money and phone., Financial theft executed via SBI YONO app and digital transfers., Sreekaryam police successfully apprehended the accused following a formal complaint. Published: 21 Apr 2026, 10:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇൻസ്റ്റാഗ്രാം വഴി 19-കാരനെ ഹണിട്രാപ്പിൽ പെടുത്തി മർദിച്ച് പണം തട്ടി; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
M
MathrubhumiSource Link
19 days ago