തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിലെ എസ്പിസി കെഡേറ്റുകളും അധ്യാപകരും മേലെ പൊന്നാങ്കയം ഉന്നതിയിലെ അങ്കണവാടി വിദ്യാർഥികൾക്കൊപ്പം പുതുവത്സരമാഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ഭക്ഷണവും വിതരണംചെയ്തു. To advertise here, പ്രധാനാധ്യാപകൻ ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ, എസ്പിസി പിടിഎ പ്രസിഡന്റ് സിജോ മാളോല, അങ്കണവാടി അധ്യാപിക ടി.എം. മിനിമോൾ, സിവിൽ പോലീസ് ഓഫീസർ എ.ജി. സുമേഷ്, അധ്യാപകരായ ജോസഫ് ജോർജ്, ജിഷി മാത്യു എന്നിവർ സംസാരിച്ചു. തിരുവമ്പാടി : പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പുതുവത്സരാഘോഷം ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹകസമിതിയംഗം ബെന്നി ആനക്കല്ലേൽ ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.ജെ. സണ്ണി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ എന്നിവരെ ജോസ് മാത്യു പൊന്നാടയണിയിച്ചു. പി.വി. ജോൺ, ടി.ടി. തോമസ്, സി.പി. ആന്റണി, ജോസുകുട്ടി നീണ്ടുക്കുന്നേൽ എന്നിവർ സംസാരിച്ചു. ബീന ബോബിയുടെ നേതൃത്വത്തിൽ ഗാനവിരുന്നുമുണ്ടായിരുന്നു. Published: 04 Jan 2026, 04:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
