തിരൂർ : ‘ഞാനില്ലാതായാലും തുഞ്ചൻപറമ്പിൽ എല്ലാ കാര്യങ്ങളും നോക്കി നിങ്ങൾ ഭംഗിയായി നടത്തണം...’ എം.ടി. വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ സാഹിത്യരംഗത്തെ സുഹൃത്തുക്കളായ ഈ മൂന്നുപേർ ഒരിക്കലും മറക്കില്ല. To advertise here, അത് അക്ഷരംപ്രതി അനുസരിച്ചാണിവർ പ്രവർത്തിക്കുന്നത്. മൂന്നുപേരിൽ ഒരാൾ ആലങ്കോട് ലീലാകൃഷ്ണനാണ്. 1978 മുതൽ തുഞ്ചൻപറമ്പിൽ വരാറുണ്ട് ലീലാകൃഷ്ണൻ. എം.ടി.യാണ് മൂവരെയും കമ്മിറ്റിയിലെടുത്തത്. ആരോഗ്യപ്രശ്നമുണ്ടെങ്കിൽമാത്രം വരില്ല അല്ലെങ്കിൽ മൂവരും തുഞ്ചൻപറമ്പിലെ വിദ്യാരംഭ കലോത്സവത്തിനും തുഞ്ചൻ ഉത്സവത്തിനും മുടങ്ങാതെയെത്തും. നടത്തിപ്പിനുവേണ്ട സഹായങ്ങൾ ചെയ്യും. 1983 മുതൽ കവികളുടെ വിദ്യാരംഭത്തിന് ഇവർ എത്തുന്നു. ദ്രുതകവിതാരചനാമത്സരത്തിന് വിധികർത്താക്കളാകുന്നു. കവി കുഞ്ഞുണ്ണിമാഷ് ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരത്തിലും വിധികർത്താക്കളാകാറുണ്ട്. തുഞ്ചൻ കലോത്സവത്തിന് ആലങ്കോട് ലീലാകൃഷ്ണനാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലം മുടങ്ങാതെ സ്വാഗതമോതിയത്. 1993 മുതലാണ് കവി പി.കെ. ഗോപി തുഞ്ചൻ പറമ്പിലെത്തിയത്. വർഷങ്ങളായി മുടങ്ങാതെ കുരുന്നുകൾക്ക് അക്ഷരം കുറിച്ചുകൊടുക്കുന്നതിൽ ഇവർ മൂന്നു പേരുമുണ്ട്. മണമ്പൂർ രാജൻ ബാബു 1976 മുതൽ തുഞ്ചൻ പറമ്പിലെത്തുന്നുണ്ട്. പഴയ കാലത്ത് ഇദ്ദേഹം തുഞ്ചൻ ഉത്സവത്തിന്റെ പത്രവാർത്ത കട്ടിങ് തയ്യാറാക്കി ‘വാർത്താ തുടർക്കണി’ എന്ന പേരിൽ പ്രദർശിപ്പിക്കാറുമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ഇവർ സജീവമാണ്. പക്ഷേ ഇവർ വാസുവേട്ടനെന്ന് വിളിക്കുന്ന എം.ടി.യില്ലാത്ത ശൂന്യത ഇവരുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്. Published: 06 Jan 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
