ദുബായ്: മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ബിസിനസ് ഭൂഷൺ പുരസ്കാരത്തിന് അർഹനായി. 2026-ലെ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ പുരസ്കാര ചടങ്ങിൽ വെച്ച് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. ആഗോള റീട്ടെയിൽ ജൂവലറി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതിനും സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നൽകുന്ന സമാനതകളില്ലാത്ത സംഭാവനകൾക്കുമുള്ള അംഗീകാരമാണിത്. To advertise here, മുംബൈയിലെ ഗേറ്റ് വെ ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന പുരസ്കാര ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ മുഖ്യാതിഥികളായി. വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക-വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മലബാർ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും കഠിനാധ്വാനത്തിനും വർഷങ്ങളായി തങ്ങളിൽ വിശ്വാസമർപ്പിക്കുന്ന പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും ലഭിച്ച അംഗീകാരമാണിതെന്ന് എം.പി അഹമ്മദ് പറഞ്ഞു. 1993 ൽ സ്ഥാപിതമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഉത്തരവാദിത്വവും സുതാര്യവുമായ ജൂവലറി റീട്ടെയിൽ രീതികൾ പിന്തുടരുന്നതിൽ മുൻനിരക്കാരാണ്. Content Highlights: Malabar Group Chairman MP Ahammed honored with the prestigious Business Bhushan 2026 Award Published: 12 Mar 2026, 05:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
