Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
എക്സ്പ്രസ് സെയിൽ; 50 ലക്ഷം സീറ്റുകൾ ഓഫർ നിരക്കിൽ വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്

എക്സ്പ്രസ് സെയിൽ; 50 ലക്ഷം സീറ്റുകൾ ഓഫർ നിരക്കിൽ വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്

M
MathrubhumiSource Link
about 1 hour ago
കൊച്ചി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളിൽ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്രസ് സെയിൽ ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂൺ 15 മുതൽ ഒക്ടോബർ പത്ത് വരെയുള്ള യാത്രകൾക്കായി മെയ് 31നകം ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. To advertise here, ഓഫർ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തിൽ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് 20 ശതമാനം വരെ ഡിസ്‌ക്കൗണ്ടും എക്സ്പ്രസ് എഹെഡ് മുൻഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്‌ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകൾ നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ്, 3 കിലോ അധിക ഹാൻഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ പ്രത്യേക നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകൾ, ഭക്ഷണം, ഇന്ത്യൻ ആതിഥ്യ മര്യാദയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാമ്പയിൻ അടുത്തിടെ എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തിൽ എത്തുന്ന ഈ ക്യാമ്പയിൻ ഇതിനകം ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി മുന്നേറുകയാണ്. Content Highlights: Air India Express has launched its 'Express Sale' offering up to 50% discount on 50 lakh seats for domestic and international travel booked by May 31 for journeys between June 15 and October 10. Published: 27 May 2026, 10:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക