ജലനിധി ജാർ ബോട്ടിൽ നിരക്ക് വർധിപ്പിച്ചു To advertise here, എളവള്ളി : കുടിവെള്ളത്തിനും പാചകത്തിനും വേണ്ടി ജലനിധി നൽകി വന്നിരുന്ന 20 ലിറ്റർ ജാർ ബോട്ടിൽ നിരക്ക് വർധിപ്പിച്ചു. 30 രൂപയ്ക്കാണ് 20 ലിറ്റർ ജാർ വെള്ളം ലഭിച്ചിരുന്നത്. ജനുവരി ഒന്നു മുതൽ പഞ്ചായത്ത് മീറ്റിങ്ങിൽ പോലും ചർച്ച ചെയ്യാതെ ജാറിന് 40 രൂപയാക്കിയാണ് വർധിപ്പിച്ചത്. വില വർധനയിൽ പ്രതിഷേധിച്ച് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണയും നടത്തി. എളവള്ളി പഞ്ചായത്തിൽ നടപ്പാക്കിയ ജലനിധി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ഏകദേശം 4000 വീടുകളിലേക്കാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒരുപാട് സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം പാചകാവശ്യങ്ങൾക്ക് വേണ്ടി കഴിഞ്ഞ വർഷം തുടങ്ങിയ ബോട്ടിൽ സംവിധാനത്തിലാണ് വില വർധന കൊണ്ടുവന്നത്. ഉപ്പുവെള്ള ഭീഷണി മാറുന്ന കാലഘട്ടത്തിൽ മാത്രമേ ജാർ ഫില്ലിങ് യൂണിറ്റിന്റെ വർധന ഉണ്ടാകാൻ പാടുള്ളൂവെന്നും ഉപ്പുവെള്ളം ലഭിച്ചതു മുതലുള്ള ജലനിധിയുടെ വരിസംഖ്യ ഒഴിവാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസാദ് വാക അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, ജിയോ ഫോക്സ്, എൻ.കെ. സുലൈമാൻ, സുബിരാജ് തോമസ്, പി.ഡി. ജോസ്, കെ.സി. ജയൻ, ഫേൻസി സുബിരാജ്, കെ.ടി. ലിംസൺ, കെ.എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
