കട്ടപ്പന : കിഴക്കൻ കാൽവരി എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളിയാഴ്ച മലകയറാൻ എത്തുന്ന വിശ്വാസികൾക്ക് നേർച്ച കഞ്ഞിയോടൊപ്പം വിതരണം ചെയ്യാനുള്ള മാങ്ങ അച്ചാർ തയ്യാറാക്കുന്ന തിരക്കിലാണ് നാട്ടിലെ നൂറിലധികം വനിതകൾ. ദുഃഖവെള്ളിയാഴ്ച ഏതാണ്ട് മുക്കാൽ ലക്ഷത്തോളം വിശ്വാസികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുമായി മലകയറാൻ എത്തുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം വലിയ നോമ്പുകാലത്ത് ഭക്തജനങ്ങളുടെ വലിയ തിരക്കാണ് കുരിശുമലയിൽ അനുഭവപ്പെട്ടത്. ഏതാണ്ട് ആയിരംകിലോ മാങ്ങയ്ക്കുള്ള അച്ചാറാണ് തയാറാക്കുന്നത്. പ്രാർഥനയോടെ ഇടവകയിലെ അമ്മമാരും വനിതകളും കുട്ടികളും അടക്കം നൂറുകണക്കിന് സ്ത്രീകളാണ് അച്ചാർ നേർച്ച ഒരുക്കുന്ന കർമത്തിൽ പങ്കാളികളായത്. ഇടവക പാരീഷ് ഹാളിൽ തയ്യാറാക്കുന്ന അച്ചാർ വ്യാഴാഴ്ച വീടുകളിലെ കർമങ്ങൾക്കുശേഷം കുരിശുമലയിലേക്ക് വിശ്വാസികൾ ചുമന്നുകയറ്റും. അവിടെ എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് നേർച്ചക്കഞ്ഞിയോടൊപ്പം ഈ അച്ചാറും വിതരണം ചെയ്യും. To advertise here, ദുഃഖവെള്ളിയാഴ്ച കട്ടപ്പനയിൽനിന്ന് രാവിലെ അഞ്ചുമുതലും നെടുങ്കണ്ടത്തുനിന്ന് രാവിലെ ഏഴു മുതലും കുരിശുമലയിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. Published: 02 Apr 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
