തോല്പെട്ടി : എസ്റ്റേറ്റിലെ കിണറ്റിൽ കീടനാശിനി കലർത്തി. തോല്പെട്ടി ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ കിണറ്റിലാണ് കീടനാശിനി കലർത്തിയത്. ഗോത്രകുടുംബങ്ങളുൾപ്പെടെ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണിത്. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. എഴുന്നൂറേക്കറോളം കാപ്പിത്തോട്ടത്താൽ വ്യാപിച്ചുകിടക്കുന്നതാണ് ബ്രഹ്മഗിരി ബി എസ്റ്റേറ്റ്. കുടിവെള്ള ആവശ്യത്തിനും മറ്റുമായി ഒട്ടേറെ കിണറുകൾ എസ്റ്റേറ്റിലുണ്ട്. ഇരുന്നൂറോളം തൊഴിലാളികളും 14-ഓളം ഓഫീസ് ജീവനക്കാരുമാണ് എസ്റ്റേറ്റിലുള്ളത്. ഇവരൊക്കെ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണിത്. To advertise here, എസ്റ്റേറ്റിനകത്തുള്ള കുളത്തിൽനിന്നാണ് സമീപത്തുള്ള എട്ടോളം ആദിവാസി കുടുംബങ്ങളും വെള്ളം ശേഖരിക്കുന്നത്. അരക്കിലോമീറ്ററോളം ദൂരത്തിൽ പൈപ്പുവഴിയാണ് ഉന്നതികളിൽ വെള്ളമെത്തിക്കുന്നത്. എസ്റ്റേറ്റിലെ ബംഗ്ലാവിലേക്കുംമറ്റും വെള്ളമെത്തിക്കുന്നതും ഇതേ കിണറ്റിൽനിന്നാണ്. രാവിലെ ഫെൻസിങ് അറ്റകുറ്റപ്പണികൾക്കായി പോയ എസ്റ്റേറ്റിലെ ജീവനക്കാരനാണ് കീടനാശിനി കലർത്തിയ കാര്യം മനസ്സിലാക്കിയത്. അസഹ്യമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കീടനാശിനി കലർത്തിയത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്ലി പോലീസിൽ പരാതിനൽകിയതായി എസ്റ്റേറ്റ് മാനേജർ വിപിൻ ഉത്തപ്പ പറഞ്ഞു. തിരുനെല്ലി പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു. Published: 14 May 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
