കല്പറ്റ : നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ സമഗ്രാന്വേഷണം വേണമെന്നും കുറ്റവാളികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. To advertise here, രാജ്യത്തെ ഏറ്റവുംവലിയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന്റെ ചോദ്യപ്പേപ്പർ ചോർന്നത് ഗൗരവമേറിയ പിഴവും ഒപ്പം അത്യന്തം ആശങ്കാജനകവുമാണ്. ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികളെഴുതുന്ന പ്രവേശനപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിൽ പരീക്ഷ നടത്തുന്ന കേന്ദ്രസർക്കാർ ഏജൻസിയായ എൻ.ടി.എ.യ്ക്കും കേന്ദ്ര വിദ്യാഭ്യാസവകുപ്പിനും ഗുരുതരമായ പിഴവാണ് സംഭവിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുന്ന എൻ.ഡി.എ. സർക്കാർ കോച്ചിങ് സെന്റർ മാഫിയകളുമായി നടത്തിയിട്ടുള്ള വിദ്യാഭ്യാസക്കച്ചവടമാണ് ഇവിടെ നടന്നത് -എസ്.എഫ്.ഐ. ആരോപിച്ചു. കേന്ദ്രകമ്മിറ്റി അംഗം സാന്ദ്രാ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷിബിലി അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ജോയിൻറ് സെക്രട്ടറിമാരായ സായത് കൃഷ്ണ, ജോയിന്റ് സെക്രട്ടറി അഥിന ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് സി.ആർ. വിഷ്ണു, സജു ഷാജി, സെക്രട്ടേറിയറ്റ് അംഗം മിഥിജ തുടങ്ങിയവർ പങ്കെടുത്തു. Published: 14 May 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
