കൊട്ടിയം : എസ്.എൻ.ഡി.പി. ശാഖാ യോഗം ഗുരുമന്ദിരത്തിനുനേരേ സമൂഹവിരുദ്ധന്റെ ആക്രമണം. ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർത്തു. കൊട്ടിയം-മയ്യനാട് റോഡിൽ ഗുരുമന്ദിരം ജങ്ഷനിൽ സ്ഥിതിചെയ്യുന്ന 903-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിനുനേരേ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. To advertise here, ഒരു യുവാവ് ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചില്ലുകൾ തകർക്കാൻ ഉപയോഗിച്ച ഗ്രാനൈറ്റിന്റെ ഭാഗവും സമീപത്തുനിന്ന് ലഭിച്ചു. ശനിയാഴ്ച രാവിലെ ആറിന് ശാന്തി രാജേഷ് വിളക്ക് തെളിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നതായി ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ഭാരവാഹികളെ അറിയിച്ചു. ശാഖാ കമ്മിറ്റി ഭാരവാഹികൾ ഉടൻതന്നെ സ്ഥലത്തെത്തി. കൊട്ടിയം പോലീസിന് പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായതായാണ് സൂചന. സംഭവത്തിൽ ശാഖാ പ്രസിഡന്റ് എൻ. ദിനേഷും, സെക്രട്ടറി ശോഭി ബ്രഹ്മാനന്ദനും പ്രതിഷേധിച്ചു. എസ്.എൻ.ഡി.പി. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും, സെക്രട്ടറി രാജേന്ദ്രനും അക്രമം നടന്ന ശാഖാമന്ദിരം സന്ദർശിച്ചു. Published: 15 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
