എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു, കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കും- മോദി

എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു, കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കും- മോദി

M
MathrubhumiSource Link
തിരുവല്ല: കേരളത്തിൽ വലിയ രാഷ്ട്രീയമാറ്റമുണ്ടാകാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. എൽ.ഡി.എഫ്. സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, കോട്ടയം മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും മോദി കുറ്റപ്പെടുത്തി. തിരുവല്ലയെ വികസനത്തിന്റെ നഗരമാക്കി മാറ്റും. വ്യവസായങ്ങൾക്ക് നല്ല സാധ്യതയുള്ള സ്ഥലമാണ് കേരളം. എന്നാൽ, ഇവിടെ വികസനമുണ്ടാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നില്ല. കേരളത്തിന്റെ വികസനത്തിനായി കഴിയാവുന്നതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ട്. യു.പി.എ. സർക്കാർ നൽകുന്നതിന്റെ അഞ്ചിരട്ടി എൻ.ഡി.എ. സർക്കാർ കേരളത്തിനായി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഗ്രാമീണ റോഡുകൾ മോശം അവസ്ഥയിലാണ്. പി.എം.എ.വൈ. വഴി നിരവധി പേർക്ക് വീട് നൽകി. 13,000 കോടി രൂപ കർഷകർക്ക് സഹായമായി നൽകി. കൂടുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എൻ.ഡി.എ. സർക്കാരാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബി.ജെ.പി.യാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മൂന്നരയോടെ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ ഹെലി കോപ്ടറിലിറങ്ങിയ മോദി, പത്തുകിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ചാണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ അദ്ദേഹത്തെ സ്വീകരിച്ചു.  തിരുവല്ലയിലെ പൊതുസമ്മേളനത്തിനുശേഷം തിരുവനന്തപുരത്തെത്തി റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് അഞ്ചുമണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന മോദി കിള്ളിപ്പാലം മുതൽ കരമന വരെ റോഡ്‌ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെയാണ് റോഡ്‌ഷോ കടന്നുപോകുക. വൈകീട്ട് ഏഴുമണിയോടെ തിരുവനന്തപുരത്തുനിന്ന് മടങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടാംതവണയാണ് മോദി കേരളത്തിലെത്തുന്നത്. നേരത്തേ പാലക്കാട്ടും തൃശ്ശൂരും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. എഫ്.സി.ആർ.എ. ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവേ, നിരവധി സഭാ ആസ്ഥാനങ്ങളുള്ള പ്രദേശം എന്ന നിലയ്ക്ക് മധ്യകേരളത്തിലേക്കുള്ള മോദിയുടെ ഈ വരവിന് വലിയ പ്രാധാന്യമുണ്ട്. Content Highlights: PM Modi arrives in Kerala for 2026 assembly election campaigning Published: 04 Apr 2026, 03:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു, കേരളത്തിൽ എൻഡിഎ സർ… | Boolokam