ഉളിയത്തടുക്ക : ഐഎംഎ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. അരമന ആശുപത്രി, വിൻടച്ച് ആശുപത്രി, കിംസ് ആശുപത്രി, സിഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവ സ്പോൺസർ ചെയ്ത ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഐഎംഎ അംഗങ്ങളെയും കുടുംബാംഗങ്ങളെയും നാല് ടീമുകളായി തിരിച്ച് മത്സരം നടത്തി. സിഎം മൾട്ടിസ്പെഷ്യാലിറ്റി ടീം വിജയികളും വിൻടെച്ച് ആശുപത്രി ടീം രണ്ടാം സ്ഥാനവും നേടി. കാസർകോട് നഗരസഭാ അധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ഐഎംഎ പ്രസിഡന്റ് ഡോ. രേഖ റായ് അധ്യക്ഷത വഹിച്ചു. വിമൻ ചെയർപേഴ്സൺ ഡോ. സുധാ ഭട്ട്, ഐഎംഎ ജില്ലാ ചെയർമാൻ ഡോ. ജനാർദന നായിക്, ഐഎംഎ ജില്ലാ കൺവീനർ ഡോ. ബി. നാരായണ നായിക്, ഡോ. ജിതേന്ദ്ര റായ്, ഡോ. ശ്രീഹരി, ഡോ. അന്നപ്പ കാമത്ത്, ഡോ. ടി. ഖാസിം, ഡോ. കൃഷ്ണ വിവേക്, ഡോ. ഗണേഷ് മയ്യ തുടങ്ങിയവർ പങ്കെടുത്തു. To advertise here, Published: 06 Jan 2026, 04:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
