മുംബൈ: 2026 ഐപിഎല്ലിൽ പ്രവർത്തിച്ചുവരികയായിരുന്ന ബ്രോഡ്കാസ്റ്റ് എൻജിനീയറെ മരിച്ചനിലയിൽ കണ്ടെത്തി. 76-കാരനായ ജാൻ വില്ല്യം ലാങ്‌ഫോർഡാണ് മരിച്ചത്. മുംബൈയിലെ ഹോട്ടൽ റൂമിൽ ലാങ്‌ഫോർഡിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. To advertise here, ബിസിസിഐയുമായി ചേർന്ന് ജോലിചെയ്തുവരികയായിരുന്നു ലാങ്‌ഫോർഡ്. ഐപിഎല്ലുമായി ബന്ധപ്പെട്ട് മാർച്ച് 24 മുതൽ മുംബൈയിലായിരുന്നു താമസം. ഞായറാഴ്ച മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരശേഷം ലാങ്‌ഫോർഡ് ഹോട്ടൽ റൂമിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണങ്ങളുമുണ്ടായില്ല. റിസപ്ഷനിസ്റ്റ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ഹോട്ടൽ ജീവനക്കാർ മുറിയുടെ വാതിൽ തട്ടിനോക്കി. എന്നിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ല. അതോടെ മറ്റൊരു താക്കോൽ ഉപയോഗിച്ച് ഹോട്ടൽ ജീവനക്കാർ അകത്ത് കടന്ന് പരിശോധിച്ചപ്പോൾ ലാങ്‌ഫോർഡ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ ഡോക്ടർമാർ പരിശോധിക്കുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുനടപടികൾ തുടരുകയാണ്. Content Highlights: Death of 76-year-old broadcast engineer in Mumbai., The individual was working with the BCCI for IPL 2026., Found unresponsive in a hotel room after the MI vs KKR match., Police have registered a case of unnatural death. Published: 31 Mar 2026, 05:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഐപിഎൽ മത്സരശേഷം ഹോട്ടൽ മുറിയിലേക്ക് മടങ്ങി; ബ്രോഡ്കാസ്റ്റ് എൻജിനീയർ മുംബൈയിൽ മരിച്ചനിലയിൽ
M
MathrubhumiSource Link
about 1 month ago