ചാവക്കാട് : ദേശീയപാത 66-ൽ ചേറ്റുവ റോഡിൽ തെക്കേ ബൈപാസ് ജങ്ഷൻ മുതൽ മുട്ടിപ്പാലം വരെയുള്ള ഭാഗത്തെ കാനനിർമാണം വീണ്ടും ഇഴയുന്നതായി ആക്ഷേപം. To advertise here, ഒരു മാസത്തിലേറെക്കാലം നിർത്തിവെച്ചിരുന്ന കാനപണി അടുത്തിടെയാണ് വീണ്ടും പുനരാരംഭിച്ചത്. തെക്കേ ബൈപാസ് ജങ്ഷൻ മുതൽ മുട്ടിപ്പാലം വരെയുള്ള ഭാഗത്ത് കാനയ്ക്കായി കുഴിയെടുക്കുകയും പകുതിയിലേറെ ഭാഗത്ത് കാന കോൺക്രീറ്റ് ചെയ്യുന്ന പണിയും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ദിവസങ്ങളായി മൂന്നോ നാലോ തൊഴിലാളികളെ മാത്രം വെച്ചാണ് പണി നടക്കുന്നത്. കാനപണിക്കായി ഗതാഗതം ഒരു വശത്തേക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുന്നതിനാൽ ചേറ്റുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൂന്നാംകല്ലിൽനിന്ന് തിരിഞ്ഞ് കടപ്പുറം ബ്ലാങ്ങാട് വഴിയാണ് ദേശീയപാതയിലെ മണത്തല മുല്ലത്തറയിലേക്ക് വരുന്നത്. ഇതു കാരണം ബ്ലാങ്ങാട് മേഖലയിലും മുല്ലത്തറയിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. കാനപണിക്കായി ഇത്തരത്തിൽ ഗതാഗതം നിയന്ത്രിക്കുകയും ജനങ്ങൾ വലയുകയും ചെയ്യുമ്പോഴാണ് മതിയായ തൊഴിലാളികളില്ലാതെ പണി നടത്തുന്നത്. ദേശീയപാതയുടെ ഭാഗമായതിനാൽ ശബരിമല തീർഥാടകരുടെ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. നിലവിൽ ചാവക്കാട്ടുനിന്ന് ചേറ്റുവ ഭാഗത്തേക്ക് മാത്രമാണ് ഈ റോഡിലെ ഗതാഗതം. കാനയ്ക്കായി കുഴിയെടുത്തിരിക്കുന്നതിനോടുചേർന്ന് വാഹനങ്ങൾ പോകുന്നത് അപകടഭീഷണിയാകുകയും ചെയ്യുന്നുണ്ട്. പലയിടത്തും വാഹനങ്ങൾ കുഴിയിലേക്ക് വീഴാതിരിക്കാൻ മതിയായ ബാരിക്കേഡുകളോ മറ്റു തടസ്സങ്ങളോ സ്ഥാപിച്ചിട്ടില്ല. കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി എത്രയും വേഗം കാനപണി പൂർത്തീകരിക്കാൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ചേറ്റുവ റോഡിലെ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാരിന്റെ നോൺ പ്ലാനിൽ ഉൾപ്പെടുത്തി അടിയന്തരമായി കാന നിർമിക്കാൻ 85 ലക്ഷം രൂപ അനുവദിച്ചത്. Published: 06 Jan 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
