Last Updated: 22 Mar 2026, 10:11 pm IST പ്രതീകാത്മക ചിത്രം | Photo: x മസ്കറ്റ്: ഒമാനിലുണ്ടായ കനത്ത മഴയിലും വിവിധ അപകടങ്ങളിലുമായി രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളികൾക്ക് ജീവൻ നഷ്ടമായത്. To advertise here, പാലക്കാട് തൃത്താല സ്വദേശി ലുബിഷാദിന്റെ ഭാര്യ മാളിയേക്കൽ ഷംല, സുഹൃത്ത് തച്ചറത്തോടിയിൽ യൂസഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ചിരുന്ന ഒൻപത് പേരുള്ള വാഹനം ഒഴുക്കിൽപെടുകയായിരുന്നു. അപകടത്തിൽപ്പെട്ട നാല് കുട്ടികളടക്കം ആറ് പേരെ രക്ഷപ്പെടുത്തിയെങ്കിലും യൂസഫിന്റെ മാതാവ് റംലയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടാതെ പാലക്കാട് ആലത്തൂർ സ്വദേശിയായ ഒരു വീട്ടമ്മയെയും ഒഴുക്കിൽപെട്ട് കാണാതായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി തുടരുകയാണ്. തെക്കൻ ബാത്തിനയിലെ വാദി മാവിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ അമിറാത്ത് വിലായത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഒട്ടേറെ പേരെ പോലീസും സിവിൽ ഡിഫൻസും ചേർന്ന് രക്ഷപ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതികൾക്കിടെ റുസ്ഥാഖ് വിലായത്തിലെ അൽ ഹൈമ് ലി പ്രദേശത്തുണ്ടായ മറ്റൊരു ദുരന്തത്തിൽ നാല് കുട്ടികൾ മരിച്ചു. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കെട്ടിടം തകർന്നുവീണാണ് ഈ അപകടമുണ്ടായതെന്ന് സിവിൽ ഡിഫൻസും പോലീസും അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. Content Highlights: Tragic floods in Oman claim nine lives, including two Malayalis. Published: 22 Mar 2026, 09:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒമാനിൽ കനത്ത മഴ; മഴക്കെടുതിയിൽ രണ്ട് മലയാളികളടക്കം നിരവധി മരണം, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
M
MathrubhumiSource Link
about 2 months ago