Travel Desk Last Updated: 10 June 2026, 10:22 PM IST വനം വകുപ്പിന്റെ 'ആരണ്യ' വിഹാര വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നവര്‍ക്കേ ട്രെക്കിങ്ങിന് അനുമതിയുള്ളൂ. മുല്ലയനഗിരി മൈസൂരു: വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായ മുല്ലയനഗിരി ട്രെക്കിങ് കേന്ദ്രം പൂർണമായും തുറന്നു. മലനിരകളിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സി.സി.ടി.വി. ക്യാമറകൾ ഒരുക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. To advertise here, വന്യജീവി ഭീഷണിയെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ട്രെക്കിങ് കേന്ദ്രങ്ങളും അഞ്ചുമാസമായി അടച്ചിട്ടിരുന്നു. കഴിഞ്ഞദിവസം ചിക്കമഗളൂരുവിലെ കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിക്കമഗളൂരു ജില്ലയിൽ തന്നെയുള്ള മുല്ലയനഗിരി ട്രെക്കിങ് കേന്ദ്രം പൂർണമായും തുറക്കാൻ വനംവകുപ്പിന്റെ തീരുമാനം. നേത്രാവതി, ബണ്ടാജെ, ഗംഗാഡിക്കൽ എന്നിവിടങ്ങളിലെ ട്രെക്കിങ്ങും പുനരാരംഭിച്ചതായി കുദ്രേമുഖ് വന്യജീവി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശിവരാമ ബാബു അറിയിച്ചു. മലയാളികളുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മുല്ലയനഗിരി മലനിരകൾ. ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണർ ഭൻവർ സിങ് മീണ മുല്ലയനഗിരിയും സീതാലയനഗിരിയും സന്ദർശിച്ചു. ഇവിടങ്ങളിൽ വിനോദസഞ്ചാരികളുടെ സൗകര്യാർഥം അനുയോജ്യമായ സ്ഥലങ്ങളിൽ സൂചനാബോർഡുകൾ സ്ഥാപിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണ നടപടികൾ കൃത്യമായി നടപ്പാക്കാൻ കൂടുതൽ മാലിന്യക്കൊട്ടകൾ സ്ഥാപിക്കും. മുല്ലയനഗിരി, സീതലയനഗിരി പ്രദേശങ്ങളെ പ്ലാസ്റ്റിക് രഹിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശകർ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നും മാലിന്യം മാലിന്യകൊട്ടകളിൽ മാത്രം നിക്ഷേപിക്കണമെന്നും സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും ടൂറിസം അസി. ഡയറക്ടർ ലോഹിത് അറിയിച്ചു. സി.സി.ടി.വി. ക്യാമറകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം തുറക്കും. വനം വകുപ്പിന്റെ 'ആരണ്യ' വിഹാര വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്കേ ട്രെക്കിങ്ങിന് അനുമതിയുള്ളൂ. ഒരു ദിവസം 300 പേർക്കാണ് ടോക്കൺ അനുവദിക്കുക. Content Highlights: Mullayanagiri trekking center reopened after a five-month closure., Daily limit of 300 trekkers enforced via online token system., Mandatory registration through the Aranya Vihara website., New CCTV surveillance and control room for visitor safety., Strict plastic-free policy implemented in Mullayanagiri and Seethalayanagiri. Published: 10 Jun 2026, 10:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
