വിദ്യാർത്ഥികളെ ഓട്ടോറിക്ഷകളിൽ സ്കൂളിലേക്ക് അയക്കരുതെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിലെ വാസ്തവം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനുമായി ബന്ധപ്പെട്ടു. To advertise here, വസ്തുതാ പരിശോധനയ്ക്കായി ലഭിച്ച സ്ക്രീൻഷോട്ട് ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ തന്നെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് സ്കൂൾ ബസ്സുകളിലുൾപ്പടെ പരിശോധന നടത്തിയിരുന്നു. ഫിറ്റ്നസ് പരിശോധനയ്ക്ക് പുറമെ വേഗപരിധി നിയന്ത്രണ സംവിധാനം തുടങ്ങി സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉണ്ടെന്ന് ഉറപ്പാക്കുകയും പലയിടത്തും സ്കൂൾ വാഹന ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ഇതല്ലാതെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഒരു നിർദേശം എംവിഡി നൽകിയതായി റിപ്പോർട്ടുകളൊന്നുമില്ല. തുടർന്ന് അവരുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചു. ഓട്ടോറിക്ഷകളിൽ വിദ്യാർത്ഥികളെ വിടരുതെന്ന് നിർദ്ദേശിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമങ്ങൾക്ക് അനുസ്യതമായി അനുവദനീയമായ എണ്ണം കുട്ടികളുമായി സുരക്ഷിതമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരുവിധ തടസ്സങ്ങളും ഇല്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം എംവിഡി എഫ് ബി പോസ്റ്റിന്റെ സ്ക്രീൻഷോട്ട് Content Highlights: Viral social media claims about a ban on students in autorickshaws are false., Kerala MVD clarified that autorickshaws can operate legally within capacity limits., MVD focuses on school bus fitness and speed governor regulations instead of bans., Official MVD social media channels have debunked the misinformation. Published: 04 Jun 2026, 05:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
