കക്കട്ടിൽ : കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ടിൽ ടാക്സി സ്റ്റാൻഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ. പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നുള്ള മണ്ണാണ് സ്റ്റാൻഡിലേക്ക് ഇടിഞ്ഞുതാഴുന്നത്. വിവിധഭാഗങ്ങളിലേക്ക് സമാന്തര സർവീസ് നടത്തുന്ന അൻപതിലധികം ജീപ്പുകളും, മറ്റു വാഹനങ്ങളും നിർത്തിയിടുന്നത് ഇവിടെയാണ്. To advertise here, മണ്ണിടിയുന്ന ഭാഗത്തും വാഹനങ്ങൾ നിർത്തേണ്ടിവരുന്നുണ്ട്. നേരത്തേ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഇവിടെ മണ്ണെടുത്ത് മാറ്റിയാണ് പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സും, അതിനു പിന്നിലായി ടാക്സി സ്റ്റാൻഡും നിർമിച്ചത്. നേരത്തേ റോഡരികിലായിരുന്നു ടാക്സി വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. സൗകര്യങ്ങൾ ഇല്ലാത്ത സ്റ്റാൻഡിൽ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ നിർത്തിയിടുന്നതെന്ന് തൊഴിലാളികൾ പറയുന്നു. മണ്ണിടിച്ചിൽ കൂടിയായതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് പരാതിനൽകിയെങ്കിലും മണ്ണിടിച്ചിൽ പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. Published: 14 May 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
